വാഷിങ്ടൺ: ഇന്ത്യൻ വംശജയായ രാഷ്ട്രീയപ്രവർത്തക ഷഫാലി റസ്ദാൻ ഡഗ്ഗലിനെ നെതർലൻഡ്സിലെ യു.എസ് നയതന്ത്രപ്രതിനിധിയായി നാമനിർദേശം ചെയ്ത് ബൈഡൻ ഭരണകൂടം. കശ്മീരിൽനിന്ന് യു.എസിലേക്ക് കുടിയേറിയതാണ് ഇവർ.
രാഷ്ട്രീയത്തിൽ ഏറെ പരിചയമുള്ള ഷഫാലി(50) മനുഷ്യാവകാശ പ്രചാരകയും സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാട്ടംനടത്തുന്ന വ്യക്തിയുമാണെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ന്യൂയോർക് യൂനിവേഴ്സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും മിയാമി യൂനിവേഴ്സിറ്റിയിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദവും നേടി. മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സജീവമായിരുന്നു.