Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസേനയെ പിൻവലിച്ചാലും...

സേനയെ പിൻവലിച്ചാലും യു.എസ്​ കൂടെയുണ്ടാകും -അഫ്​ഗാൻ പ്രസിഡൻറിന്​ ബൈഡ​െൻറ ഉറപ്പ്​

text_fields
bookmark_border
സേനയെ പിൻവലിച്ചാലും യു.എസ്​ കൂടെയുണ്ടാകും -അഫ്​ഗാൻ പ്രസിഡൻറിന്​ ബൈഡ​െൻറ ഉറപ്പ്​
cancel
camera_alt

വൈറ്റ്​ഹൗസിൽ അഫ്​ഗാൻ പ്രസിഡൻറ്​ അഷ്​റഫ്​ ഗനി, ദേശീയ അനുരഞ്​ജന സമിതി ചെയർമാൻ അബ്​ദുല്ല അബ്​ദുല്ല എന്നിവരുമായി കൂടിക്കാഴ്​ച നടത്തുന്ന യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ

വാഷിങ്​ടൺ: സൈന്യത്തെ പൂർണമായി പിൻവലിച്ചതിനു ശേഷവും യു.എസി​െൻറ പിന്തുണയുണ്ടാകുമെന്ന്​ അഫ്​ഗാനിസ്​താൻ പ്രസിഡൻറ്​ അഷ്​റഫ്​ ഗനിക്ക്​ ഉറപ്പുനൽകി ജോ ബൈഡൻ. അതേസമയം, അഫ്​ഗാ​െൻറ ഭാവി ഇനി അവരുടെ കൈകളിലാണെന്നും ബൈഡൻ വ്യക്തമാക്കി.

യു.എസ്​ സൈന്യത്തെ പൂർണമായും പിൻവലിച്ചതിനു ശേഷവും അഫ്​ഗാന്​ സാമ്പത്തിക-രാഷ്​ട്രീയ പിന്തുണ നൽകുമെന്നാണ്​ ബൈഡൻ അറിയിച്ചത്​. വൈറ്റ്​ഹൗസിൽ അഷ്​റഫ്​ ഗനി, ദേശീയ അനുരഞ്​ജന സമിതി ചെയർമാൻ അബ്​ദുല്ല അബ്​ദുല്ല എന്നിവരുമായി കൂടിക്കാഴ്​ച നടത്തുകയായിരുന്നു ബൈഡൻ.

ബൈഡ​െൻറ വാക്കുകൾ ഗനി സ്വാഗതം ചെയ്​തു. യു.എസ്​ സൈന്യം പിൻവാങ്ങി ആറുമാസത്തിനുള്ളിൽ അഫ്​ഗാൻ സർക്കാർ താഴെ വീഴുമെന്ന റിപ്പോർട്ടുകൾ തള്ളിയ ഗനി, താലിബാൻ ശക്​തി പ്രാപിക്കുന്നത്​ തടയാനാകുമെന്ന പ്രത്യാശയും പങ്കുവെച്ചു.

ഈ വർഷം സെപ്​റ്റംബർ 11 ഓടെ അഫ്​ഗാനിൽ നിന്ന്​ യു.എസ്​ സൈന്യത്തെ പൂർണമായി പിൻവലിക്കാനാണ്​ തീരുമാനം. 20 വർഷത്തെ അഫ്​ഗാനിലെ യു.എസി​െൻറ ഇടപെടലിനാണ്​ ഇതോടെ അന്ത്യമാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe Bidenafganisthan
News Summary - Joe Biden meets visiting Afghanistan leaders at White House
Next Story