Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോ​വി​ഡ് വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ച്ച് ജോ ​ബൈ​ഡ​ൻ

text_fields
bookmark_border
65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും ഗു​രു​ത​ര​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കു​മാ​ണ് വാ​ക്സിൻ ന​ൽ​കു​ന്ന​ത്.
Joe Biden
cancel

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. തി​ങ്ക​ളാ​ഴ്ച​യാ​ണ് ബൈ​ഡ​ൻ ഫൈ​സ​ർ വാ​ക്സി​ന്‍റെ മൂ​ന്നാം ഡോ​സ് ബൂ​സ്റ്റ​ർ ഡോ​സാ​യി സ്വീ​ക​രി​ച്ച​ത്.

വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ നി​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നും നി​ങ്ങ​ളു​ടെ ചു​റ്റു​മു​ള്ള​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നും ക​ഴി​യു​മെ​ന്ന് ബൈ​ഡ​ൻ പറഞ്ഞു.

പ​ക​ർ​ച്ച​വ്യാ​ധി​യെ ചെ​റു​ക്കാ​നും ജീ​വ​ൻ ര​ക്ഷി​ക്കാ​നും ന​മ്മു​ടെ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി നി​ല​നി​ർ​ത്താ​നും ന​മ്മു​ടെ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​നും ന​മ്മു​ടെ സ​മ്പദ്‌​വ്യ​വ​സ്ഥ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും എ​ല്ലാ​വ​ർ​ക്കും പ്ര​തി​രോ​ധ കു​ത്തി​വവെപ്പ് നൽകണം. മുൻപ് രണ്ട് വാക്സിൻ എടുത്തപ്പോഴും തനിക്ക് പാർശ്വഫലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ബൈഡൻ പറഞ്ഞു.

അ​മേ​രി​ക്ക​യി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കാ​ൻ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ഫൈ​സ​ർ വാ​ക്സീ​നാ​ണ് ബൂ​സ്റ്റ​ർ ഡോ​സാ​യി ന​ൽ​കു​ന്ന​ത്. ര​ണ്ടാം ഡോ​സ് എ​ടു​ത്ത് ആ​റു​മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് മൂ​ന്നാം ഡോ​സ് ബൂ​സ്റ്റ​ർ ഡോ​സാ​യി ന​ൽ​കു​ന്ന​ത്.

65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും ഗു​രു​ത​ര​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കു​മാ​ണ് വാ​ക്സിൻ ന​ൽ​കു​ന്ന​ത്. ബൈഡന് 78 വയസ്സാണ് പ്രായം. ഭാര്യ ജിൽ ബൈഡനൊപ്പം ഡിസംബർ 21നും ജനുവരി 11നുമാണ് ബൈഡന് രണ്ടു വാക്സിനുകൾ എടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Joe Biden Gets His Booster Shot
Next Story