ബൈഡനെതിരായ ഇംപീച്ച്മെന്റിന് അനുമതി
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരായ ഇംപീച്ച്മെന്റ് നടപടിക്രമങ്ങൾക്ക് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി അംഗീകാരം നൽകി. പ്രസിഡന്റ്, മകൻ ഹണ്ടർ ബൈഡൻ എന്നിവരുടെ ബാങ്ക് റെക്കോഡുകളും മറ്റ് രേഖകളും പരിശോധിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.
ഹണ്ടർ ബൈഡന്റെ വിദേശ ബിസിനസ് ഇടപാടുകൾക്ക് സഹായം നൽകി എന്ന ആരോപണമാണ് ജോ ബൈഡൻ നേരിടുന്നത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള കോൺഗ്രസിലെ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാസങ്ങളായി നടക്കുന്ന അന്വേഷണത്തിന്റെ അടുത്ത പടിയാണ് ബൈഡനെതിരായ ഇംപീച്ച്മെന്റ് എന്ന് മക്കാർത്തി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

