ബൈഡൻ രാജ്യത്തിന്റെ ശത്രു -ട്രംപ്
text_fieldsപെൻസിൽവാനിയ: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തിന്റെ ശത്രുവാണെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ റിസോർട്ടിൽ എഫ്.ബി.ഐ റെയ്ഡ് നടത്തിയശേഷം പങ്കെടുത്ത ആദ്യ റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
ബൈഡൻ തനിക്കെതിരെ എഫ്.ബി.ഐ ആയുധവത്കരിക്കുകയായിരുന്നുവെന്നും യു.എസ് ചരിത്രത്തിലെ ഭരണകൂട അധികാര പ്രയോഗത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചയാണിതെന്നും ട്രംപ് പറഞ്ഞു. സെനറ്റിലേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി മെഹ്മതഥ് ഓസിന്റെയും പെൻസിൽവാനിയ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സെനറ്റർ ഡഗ് മസ്ട്രിയാനോയുടെയും പ്രചാരണ റാലിയിൽ പങ്കെടുക്കുകയായിരുന്നു ട്രംപ്.
2020 ലെ തെരഞ്ഞെടുപ്പിൽ ജയിച്ച തന്നെ തോൽപിക്കുകയായിരുന്നുവെന്ന ആരോപണം ആവർത്തിച്ച ട്രംപ് രാജ്യത്തെ രക്ഷിക്കാൻ തനിക്ക് മാത്രമെ കഴിയൂ എന്നും അവകാശപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

