
പാകിസ്താനിൽ ജിന്നയുടെ പ്രതിമ സ്‌ഫോടനത്തില്‍ തകർത്തു
text_fieldsഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ ഗ്വാദര്‍ തുറമുഖ നഗരിയിലുണ്ടായ സ്‌ഫോടനത്തില്‍ പാകിസ്താന്‍ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ പ്രതിമ തകര്‍ന്നു. ഈ വർഷാദ്യം സ്ഥാപിച്ച പ്രതിമ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പൂർണമായും തകർക്കുകയായിരുന്നു.
സ്ഫാടനത്തിെൻറ ഉത്തരവാദിത്വം നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സുരക്ഷിത മേഖലയായി കണക്കാക്കപ്പെടുന്ന പ്രദേശത്ത് വിനോദസഞ്ചാരികളാണെന്ന വ്യാജേന എത്തിയ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തകരാണ് സ്‌ഫോടകവസ്തു സ്ഥാപിച്ചതെന്ന് ഗ്വാദര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മേജര്‍ (റിട്ട) അബ്ദുൽ കബീര്‍ ഖാന്‍ പറഞ്ഞതായി ബി.ബി.സി ഉര്‍ദു റിപ്പോര്‍ട്ട് ചെയ്തു.
ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
