Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Jill Biden
cancel
Homechevron_rightNewschevron_rightWorldchevron_rightഇത്​ ജിൽ ബൈഡൻ;...

ഇത്​ ജിൽ ബൈഡൻ; അമേരിക്കയുടെ പ്രഥമവനിത

text_fields
bookmark_border

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡനൊപ്പം വൈറ്റ്​ ഹൗസ​ിലെത്തുകയാണ്​ പ്രഥമവനിതയായി ഡോ. ജിൽ ബൈഡനും. ഇംഗ്ലീഷ്​ പ്രഫസറായ ജിൽ 2009-2017ൽ ഒബാമ ഭരണകൂടത്തിൽ ജോ ബൈഡൻ വൈസ്​ പ്രസിഡന്‍റായതോടെ യു.എസിന്‍റെ സെക്കൻഡ്​ ലേഡിയായിരുന്നു.

അധ്യാപിക എന്ന നിലയിൽ പ്രവർത്തിക്കാനാണ്​ ജില്ലി​ന്​ ഏറ്റവും ഇഷ്​ടം. അതിനാൽ തന്നെ രണ്ടാം വനിതയായിരുന്ന​േപ്പാൾ പെൺകുട്ടികളുടെയും സ്​ത്രീകളുടെയും വിദ്യാഭ്യാസത്തിന്​ അവർ പ്രധാനം നൽകിപോന്നിരുന്നു. കൂടാതെ കമ്യൂണിറ്റി കോളജുകൾക്കും സൈനിക കുടുംബങ്ങൾക്കും ലോക​െമമ്പാടു​മുള്ള പെൺകുട്ടികളുടെയും സ്​ത്രീകളുടെയും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിച്ചു. അക്കാലയളവിൽ നാൽപതോളം രാജ്യങ്ങൾ സന്ദർശിക്കുകയും അവിടത്തെ മിലിട്ടറി ബേസുകൾ, ആശുപത്രികൾ, അഭയാർഥി കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെത്തുകയും സ്​ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസ, സാമ്പത്തിക ശാക്തീകരണത്തിനായി പ്രവർത്തിക്കുകയും ചെയ്​തുപോന്നു.

അർബുദരോഗത്തെ നേരത്തേ ക​െണ്ട​​േത്തണ്ടതിന്‍റെയും ചികിത്സിക്കേണ്ടതിന്‍റെയും പ്രധാന്യം ബിൽ നേരത്തേ മനസിലാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി 1993ൽ അർബുദ പ്രതിരോധത്തിനായുള്ള പദ്ധതികൾ​ക്ക്​ തുടക്കമിട്ടു. ഇതിലൂടെ ജില്ലിന്‍റെ നാലു സുഹൃത്തുക്കൾക്ക്​ സ്​തനാർബുദം കണ്ടെത്തി.

തുടർന്ന്​ ഡെലവയറിലെ ഹൈസ്​കൂൾ പെൺകുട്ടികളെ അർബുദം ​കണ്ടെത്തേണ്ടതിന്‍റെ പ്രധാന്യം മനസിലാക്കിക്കാൻ ബൈഡൻ ബ്രസ്റ്റ്​ ഹെൽത്ത്​ ഇനീഷ്യേറ്റീവ്​ ആരംഭിച്ചു​. 2015ൽ ബൈഡന്‍റെ മകൻ 41ാം വയസിൽ ബ്യൂ മസ്​തിക കാൻസർ ബാധിച്ച്​ മരിച്ചതോടെ രാജ്യ​െമമ്പാടും അർബുദം നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായി വൈറ്റ്​ ഹൗസ്​ കാൻസർ മൂൺഷോട്ട്​ ആരംഭിച്ചു. അതിനാൽതന്നെ യു.എസിന്‍റെ പ്രഥമ വനിത സ്​ഥാനത്തെത്തു​േമ്പാഴും ജിൽ ഇത്തരം പ്രവർത്തനങ്ങൾക്കായിരിക്കും മുൻതൂക്കം നൽകുകയെന്നാണ്​ വിവരം.


ജിൽ ബൈഡന്‍റെ 'വെയർ ദ ലൈറ്റ്​ എ​േന്‍റർസ്​: ബിൽഡിങ്​ എ ഫാമിലി, ഡിസ്കവറിങ്​ മൈസെൽഫ്​' എന്ന 2019ൽ പ്രസിദ്ധീകരിച്ച പുസ്​തകം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്​തകങ്ങളിലൊന്നാണ്​. ​20​20ൽ രണ്ടാമത്തെ പുസ്​തകമായ ജോയി; ദ സ്​റ്റോറി ഓഫ്​ ​േജാ ബൈഡൻ പ്രസിദ്ധീകരിച്ചു.

ആദ്യഭർത്താവ്​ ബിൽസ്റ്റീവൻസണു​മായി പിരിഞ്ഞുകഴി​യു​േമ്പാഴാണ്​ ജിൽ, ജോ ബൈഡനെ കണ്ടുമുട്ടുന്നത്​. ബൈഡന്‍ വിവാഹ അഭ്യർഥന നടത്തിയതോടെ ഇരുവരും വിവാഹ ജീവിതത്തെക്കുറിച്ച്​ ചിന്തിച്ചു. 1977ജൂൺ 17നായിരുന്നു ബൈഡന്‍റെയും ജില്ലിന്‍റെയും വിവാഹം. ബൈഡന്‍റെ ആദ്യബന്ധത്തിൽ അപ്പോൾ​ ആറും ഏഴും വയസുള്ള മക്കളായ ബ്യൂവും ഹണ്ടറുമുണ്ടായിരുന്നു. 1981ൽ ഇരുവർക്കും ഒരു മകൾ ജനിച്ചു. ആഷ്​ലി എന്നാണ്​ പേരാണ്​. അധ്യാപന ജീവിതത്തെ മുറു​കെ പിടിച്ചുകൊണ്ടായിരുന്നു ജില്ലിന്‍റെ ജീവിതം. വൈറ്റ്​ ഹൗസിലെത്തു​​േമ്പാഴും അധ്യാപന ജീവിതം ജില്ല​ിനൊപ്പമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenFirst LadyJill BidenUnited States Of America
News Summary - Jill Biden First Lady of the United States
Next Story