Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ കുടുംബങ്ങളെ ബന്ദികളാക്കി ജൂത കുടിയേറ്റക്കാർ

text_fields
bookmark_border
വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ കുടുംബങ്ങളെ ബന്ദികളാക്കി ജൂത കുടിയേറ്റക്കാർ
cancel

റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനി കുടുംബങ്ങളെ ഇസ്രായേൽ സൈന്യവും ജൂത കുടിയേറ്റക്കാരും വീടുകളിൽ ബന്ദികളാക്കുന്നതായി റിപ്പോർട്ട്. വെസ്റ്റബാങ്കിലെ ഖുസ്റ ഗ്രാമത്തിൽ രണ്ട് ഫലസ്തീൻ കുടുംബങ്ങളുടെ വീടുകൾ കുടിയേറ്റക്കാരും സൈനികരും ചേർന്ന് ദിവസങ്ങളായി ഉപരോധിക്കുന്നതായി സ്ഥിരീകരിച്ചു. വീടുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതിനൊപ്പം ചികിത്സാ സഹായം ഉൾപ്പെടെ എത്തുന്നത് തടഞ്ഞതായും കുടുംബാംഗങ്ങൾ ആരോപിച്ചു.

യൂസഫ് ഹസന്റെ കുടുംബമാണ് ഉപരോധിക്കപ്പെട്ടവരിൽ ഒന്ന്. ഞായറാഴ്ച ഉച്ചയോടെ ഒരുകൂട്ടം ഇസ്രായേലി കുടിയേറ്റക്കാരും സൈനികരും ഹസന്റെ വീടിനു സമീപം തമ്പടിക്കുകയായിരുന്നു. ഇതോടെ ഭാര്യയും രണ്ട് ചെറിയ പെൺമക്കളുമടങ്ങുന്ന കുടുംബം വീടിനുള്ളിൽ കുടുങ്ങി. രാത്രികാലങ്ങളിൽ വീടിനു നേരെ കല്ലെറിയുകയും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ഹസൻ പറഞ്ഞു. ഇതിനിടെ ഹസന്റെ രണ്ടുവയസ്സുള്ള മകൾക്ക് കടുത്ത പനിയും ഛർദിയും അനുഭവപ്പെട്ടതോടെ ആംബുലൻസ് വിളിച്ചെങ്കിലും അത് വീടിന് സമീപത്തേക്ക് എത്തുന്നത് കുടിയേറ്റക്കാർ തടഞ്ഞുവെക്കുകയും ചെയ്തു. പിന്നീട് ചൊവ്വാഴ്ച

സമീപത്തെ ജലൂദ് ഗ്രാമത്തിൽ അൽ തുബാസി കുടുംബത്തിനെതിരെയും സമാനരീതിയിലുള്ള നടപടികൾ നടന്നതായി ഗാർഡിയൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മാസങ്ങൾ നീണ്ട സമ്മർദത്തിനൊടുവിൽ ജൂലൈയിൽ കുടുംബം വീട് വിട്ടുപോകേണ്ടിവന്നിരുന്നു. വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അക്രമം ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 64 ഫലസ്തീൻ സമൂഹങ്ങളെ ഇസ്രായേൽ നിർബന്ധിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും മറ്റ് 15 സമൂഹങ്ങളിൽനിന്നായി നിരവധി പേർ വീടുവിട്ടുപോയിട്ടുണ്ടെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ സാക്ഷ്യപ്പെടുത്തുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jewish settlers hold Palestinian families hostage in West Bank
Next Story