ജറൂസലമിൽ വെടിവെപ്പ്: ഫലസ്തീനിയും ഇസ്രായേൽ കുടിയേറ്റക്കാരനും കൊല്ലപ്പെട്ടു
text_fieldsജറൂസലം: ജറൂസലമിലെ ബാബ് അൽ സിൽസിലയിൽ ഫലസ്തീൻ യുവാവിനെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. ഫദി മഹ്മൂദ് അബു ഷുഖെയ്ദം (42) ആണ് മരിച്ചത്.
അബു ഷുഖെയ്ദം ജൂത കുടിയേറ്റക്കാരനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇസ്രായേൽ വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവം.
ജറൂസലമിലെ ശുആഫത് അഭയാർഥി ക്യാമ്പിലെ അന്തേവാസിയാണ് അബു ഷുഖെയ്ദം. സബ്മെഷീൻ തോക്കും കത്തിയുമാണ് അബു ഷുഖെയ്ദം ആക്രമണം നടത്താൻ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

