Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎപ്സ്റ്റീന് ഗുരുതര...

എപ്സ്റ്റീന് ഗുരുതര ലൈംഗിക രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ

text_fields
bookmark_border
എപ്സ്റ്റീന് ഗുരുതര ലൈംഗിക രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ
cancel

വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ഗൊണോറിയ അടക്കമുള്ള ഗുരുതരമായ ലൈംഗിക രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന്​ യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകൾ. ഇയാൾക്ക് സ്ഥിരമായ ഹോർമോൺ കുറവുകളും ലൈംഗിക അണുബാധകളും ഉണ്ടായിരുന്നുവെന്ന് ഏറ്റവും പുതിയ മെഡിക്കൽ രേഖകൾ പറയുന്നു.

നിരവധി വർഷങ്ങളിലെ പരിശോധനാ ഫലങ്ങൾ കാണിക്കുന്നത് എപ്സ്റ്റീന്റെ ടെസ്റ്റോസ്റ്റിറോൺ റീഡിങ്ങുകൾ ഒരു ഡെസിലിറ്ററിന് 125 നും 142 നാനോഗ്രാമിനും ഇടയിൽ സ്ഥിരമായി കുറഞ്ഞുവെന്നാണ്. അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷൻ ക്ലിനിക്കലിയിൽ നിർവചിക്കുന്ന 300 ng/dL ലെവലിനേക്കാൾ വളരെ താഴെയാണിത്. തന്റെ ഡോക്ടർമാരുമായുള്ള രേഖാമൂലമുള്ള ആശയവിനിമയത്തിൽ എപ്സ്റ്റീൻ തന്നെ ഈ പ്രശ്നങ്ങൾ സമ്മതിക്കുന്നുണ്ട്.

ക്ലോമിഡ് പോലുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള ഹോർമോൺ അധിഷ്ഠിത ചികിത്സ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ, പാർശ്വഫലങ്ങളുണ്ടായെന്ന് പറഞ്ഞ് എപ്സ്റ്റീൻ പിന്നീട് 2016ൽ തെറാപ്പി ഉപേക്ഷിച്ചു. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു ഡോക്ടർക്ക് 2016ൽ അയച്ച ഇ-മെയിലിൽ, ലൈംഗികമായി പകരുന്ന രോഗങ്ങൾക്ക് പോസിറ്റീവ് പരിശോധനാ ഫലങ്ങൾ എപ്സ്റ്റീൻ റിപ്പോർട്ട് ചെയ്തു. കൂടാതെ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ചിട്ടുണ്ടെന്നും കാണിക്ക​ുന്നു.

ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾക്കായി എപ്സ്റ്റീന് പ്രൊമോഷനൽ ഇ മെയിലുകൾ ലഭിച്ചതായും തന്റെ ബീജം സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ അന്വേഷിച്ചതായും ഫയലുകളിലെ അധിക വിവരങ്ങൾ സൂചിപ്പിക്കുന്നു.

ലൈംഗികക്കടത്ത് കുറ്റത്തിന് വിചാരണ നേരിടുന്നതിന് മുമ്പ് ഫെഡറൽ കസ്റ്റഡിയിൽ കഴിയവെ 2019 ആഗസ്റ്റിൽ എപ്സ്റ്റീൻ ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ടിന് കീഴിൽ പുറത്തിറക്കിയ എപ്സ്റ്റീൻ ഫയൽസ് എന്നറിയപ്പെടുന്ന വളരെ വലിയ ഡോക്യുമെന്റിന്റെ ഭാഗമായാണ് മെഡിക്കൽ വിവരങ്ങൾ പുറത്തുവന്നത്.

പതിറ്റാണ്ടുകളായി നടത്തിയ അന്വേഷണങ്ങളിൽ ശേഖരിച്ച ഇ മെയിലുകൾ, ഫോട്ടോഗ്രാഫുകൾ, വിഡിയോകൾ, മറ്റ് ആശയവിനിമയങ്ങൾ എന്നിവയുൾപ്പെടെ എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേജുകളുള്ള സംഗതികൾ യു.എസ് അധികാരികൾ ഇതുവരെ പരസ്യമാക്കിയിട്ടുണ്ട്. കോടതി ഫയലിംഗുകൾ, ഗ്രാൻഡ് ജൂറി രേഖകൾ, യാത്രാ ഡോക്യുമെന്റേഷൻ, വിപുലമായ ഇലക്ട്രോണിക് കത്തിടപാടുകൾ എന്നിവ വെളിപ്പെടുത്തലുകളിൽ ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diseasesJeffrey EpsteinJeffrey Epstein unsealed documentsgonorrhoea
News Summary - Jeffrey Epstein to have serious sexually transmitted diseases
Next Story