Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചാന്ദ്ര ദൗത്യം ഏൽപിക്കൂ; 15000 കോടി മുടക്കാമെന്ന്​ നാസയോട്​ ജെഫ്​ ബിസോസ്​
cancel
Homechevron_rightNewschevron_rightWorldchevron_rightചാന്ദ്ര ദൗത്യം...

ചാന്ദ്ര ദൗത്യം ഏൽപിക്കൂ; 15000 കോടി മുടക്കാമെന്ന്​ നാസയോട്​ ജെഫ്​ ബിസോസ്​

text_fields
bookmark_border

വാഷിങ്​ടൺ: ഭൂമി വിട്ട്​ ബഹിരാകാശത്തേക്ക്​ വ്യവസായം വ്യാപിപ്പിക്കാനൊരുങ്ങുന്ന അതിസമ്പന്നനായ ​ജെഫ്​ ബെസോസിന്‍റെ കണ്ണുകൾ ചന്ദ്രനിലും. ചാന്ദ്ര ദൗത്യം തന്‍റെ കമ്പനിയായ ബ്ലൂ ഒറിജിന്​ അനുവദിച്ചാൽ നാസക്ക്​ ചെലവിനത്തിൽ വരുന്ന 200 കോടി ഡോളർ (14,876.5 കോടി രൂപ) താൻ മുടക്കുമെന്നാണ്​ വാഗ്​ദാനം.

2024 ഓടെ മനുഷ്യനെ ചന്ദ്രനി​െലത്തിക്കാനാവശ്യമായ പേടകം നിർമിക്കാൻ മറ്റൊരു വ്യവസായി എലോൺ മസ്​കിന്‍റെ സ്​പേസ്​ എക്​സുമായി നാസ​ 290 കോടി ഡോളറിന്‍റെ കരാറിലെത്തിയിരുന്നു. ബ്ലൂ ഒറിജിനും പ്രതിരോധ രംഗ​െത്ത ഭീമനായ ഡൈനെറ്റിക്​സും സമർപിച്ച ​അപേക്ഷകൾ തള്ളിയാണ്​ കരാർ സ്​പേസ്​ എക്​സിന്​ നൽകിയിരുന്നത്​. പ്രമുഖ യു.എസ്​ വിമാനക്കമ്പനി ലോക്​ഹീഡ്​ മാർട്ടിൻ, നോർത്രോപ്​ ഗ്രുമ്മൻ, ​േ​ഡ്രപർ എന്നിവയുമായി സഹകരിച്ചായിരുന്നു ബ്ലൂ ഒറിജിൻ നാസക്ക്​ അപേക്ഷ നൽകിയിരുന്നത്​. എന്നാൽ, സാമ്പത്തിക പ്രയാസവും സ്​പേസ്​ എക്​സിന്‍റെ ബഹിരാകാശ ദൗത്യങ്ങളിലെ ട്രാക്​ റെക്കോഡും പരിഗണിച്ച്​ ഇലോൺ മസ്​കിന്​ നൽകുകയാണെന്ന്​ നാസ അറിയിക്കുകയായിരുന്നു.

ഇതിൽ തന്നെ മാറ്റിനിർത്തി സ്​പേസ്​ എക്​സിന്​ കരാർ നൽകാൻ ഒത്തുകളി നടന്നതായി നേരത്തെ ജെഫ്​ ബെസോസ്​ പരാതി നൽകിയിരുന്നു. ഇതിനു പിന്ന​ാലെയാണ്​ പുതിയ തുകയും പ്രഖ്യാപിച്ചത്​. പരാതിയിൽ അടുത്ത മാസം സർക്കാർ അക്കൗണ്ടബിലിറ്റി ഒാഫീസ്​ തീരുമാനമെടുക്കും.

1972നു ശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയെന്ന ദൗത്യം പുനരാരംഭിക്കാൻ ലക്ഷ്യമിട്ടാണ്​ നാസ പുതിയ കരാർ ഒപ്പുവെച്ചത്​. സ്​പേസ്​ എക്​സിന്‍റെ ആർടെമിസ്​ പദ്ധതിയിൽ ​െപടുത്തിയാണ്​ സ്​പേസ്​ എക്​സ്​ ചാന്ദ്ര വാഹനം നിർമിക്കുക. എന്നാൽ, 'ബ്ലൂ മൂൺ' എന്ന പേരിലാകും ബെസോസിന്‍റെ വാഹനം. ലോകത്തെ ഏറ്റവും സമ്പന്നനും മൂന്നാമത്തെ സമ്പന്നനുമാണ്​ യഥാക്രമം ബെസോസും മസ്​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroJeff BezosNasa$2bn
News Summary - Jeff Bezos offers Nasa $2bn in exchange for moon mission contract
Next Story