യു.എസ് പ്രസിഡന്റാകാൻ തയാറാണെന്ന് ജെ.ഡി വാൻസ്
text_fieldsJD Vance
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ താൻ തയാറാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. യു.എസ് ടുഡേക്ക് വ്യാഴാഴ്ച നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭയാനകമായ ഒരു ദുരന്തമുണ്ടാവുകയാണെങ്കിൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ താൻ തയാറാണെന്ന് ജെ.ഡി വാൻസ് പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യത്തെ കുറിച്ച് അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് വാൻസിന്റെ പ്രസ്താവന.
പ്രസിഡന്റ് കാലാവധിയുടെ ബാക്കിയുള്ള കാലം കൂടി വിജയകരമായി രാജ്യത്തിന് നല്ല കാര്യങ്ങൾ ചെയ്യാൻ ട്രംപിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഭീകരമായ ദുരന്തമായ ദുരന്തമുണ്ടായാൽ രാജ്യത്തെ സേവിക്കാൻ വൈസ് പ്രസിഡന്റായുള്ള 200 ദിവസത്തെ പരിശീലനം മതിയാകുമെന്നും ജെ.ഡി വാൻസ് കൂട്ടിച്ചേർത്തു.
റഷ്യയെ സമ്മർദത്തിലാക്കുന്നതിനാണ് ഇന്ത്യക്കുമേൽ തീരുവ ചുമത്തിയത് -യു.എസ് വൈസ് പ്രസിഡന്റ്
റഷ്യയെ സമ്മർദത്തിലാക്കുന്നതിനാണ് ഇന്ത്യക്കുമേൽ അധിക തീരുവ ചുമത്തിയതെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സമ്മർദം ചെലുത്തുകയാണ് തീരുവയിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. എൻ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
യുക്രെയ്നിലെ ആക്രമണം നിർത്തിയാൽ റഷ്യക്ക് ആഗോളസമ്പദ്‍വ്യവസ്ഥയിലേക്ക് തിരികെ എത്താനാവും. എന്നാൽ, ആക്രമണം തുടരുകയാണെങ്കിൽ അവർക്ക് ഒറ്റപ്പെട്ട് തന്നെ നിൽക്കേണ്ടി വരുമെന്ന് ജെ.ഡി വാൻസ് പറഞ്ഞു. നേരത്തെ റഷ്യൻ എണ്ണ വാങ്ങിയതിൽ ഇന്ത്യക്കുമേൽ ഡോണൾഡ് ട്രംപ് 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

