Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈജിപ്​ത്​ വിപ്ലവത്തിന്​ പത്തു​ വയസ്സ്​​
cancel
Homechevron_rightNewschevron_rightWorldchevron_rightഈജിപ്​ത്​...

ഈജിപ്​ത്​ വിപ്ലവത്തിന്​ പത്തു​ വയസ്സ്​​

text_fields
bookmark_border

കൈറോ(ഈജിപ്​ത്​):അറബ്​ വസന്തത്തി​ന്‍റെ തുടർച്ചയായി ഈജിപ്​തിൽ പ്ര​സി​ഡ​ൻ​റ്​ ഹുസ്​നി മുബാറക്കിനെതിരെ നടന്ന വിപ്ലവത്തിന്​ പത്ത്​ വർഷം. 2011 ജനുവരി 25നാണ്​ ഈജിപ്​തിൽ വിപ്ലവത്തിന്​ തടക്കം കുറിക്കുന്നത്​. 30 വർഷം നീണ്ട ഹു​സ്​​നി മു​ബാ​റ​ക്കി​​ന്‍റെ ഭരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭം രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിന്​ വഴിതെളിച്ചു. ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറായി മു​ഹ​മ്മ​ദ്​ മു​ർ​സി​ അ​ധി​കാ​ര​ത്തി​ലേ​റിയെങ്കിലും ഏറെ കഴിയുംമുമ്പ്​ ഭരണം അട്ടിമറിക്കപ്പെട്ടു.

24 വ​ർ​ഷം തു​നീ​ഷ്യ​യെ അ​ട​ക്കി​ഭ​രി​ച്ച ഏ​കാ​ധി​പ​തി സൈ​നു​ൽ ആ​ബ്​​ദീ​ൻ ബി​ൻ അ​ലി​യെ വ​ലി​ച്ച്​ താ​ഴെ​യി​റ​ക്കി​ക്കൊ​ണ്ടാ​ണ്​ മു​ല്ല​പ്പൂ വി​പ്ല​വം അ​റ​ബ്​ ലോ​ക​ത്ത്​ ആ​ഞ്ഞു​വീ​ശു​ന്ന​ത്. പി​ന്നീ​ട്​ അ​തി​‍െൻറ അ​ല​യൊ​ലി​ക​ൾ പ​ല രാ​ജ്യ​ങ്ങ​ളു​ടെ​യും സിം​ഹാ​സ​ന​ങ്ങ​ളെ വി​റ​പ്പി​ച്ചു. 2011 ജ​നു​വ​രി​യി​ലാ​ണ്​ ബി​ൻ അ​ലി​യെ സ്​​ഥാ​ന​ഭ്ര​ഷ്​​ട​നാ​ക്കു​ന്ന​ത്. തു​ട​ർ​ന്ന്​ 35 വ​ർ​ഷ​ത്തെ ത​ട​വി​ന്​ വി​ധി​ക്ക​പ്പെ​ട്ട ബി​ൻ അ​ലി സൗ​ദി​യി​ലേ​ക്ക്​ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ്​ ബൂ ​അ​സീ​സ്​ എ​ന്ന തെരുവ്​ കച്ചവടക്കാരനായ ചെ​റു​പ്പ​ക്കാ​ര​ൻ 2010 ഡി​സം​ബ​ർ അ​വ​സാ​നം ദേ​ഹ​ത്ത്​ തീ​കൊ​ളു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ തു​നീ​ഷ്യ​യി​ൽ പ്ര​ക്ഷോ​ഭം ആ​ളി​ക്ക​ത്തു​ന്ന​ത്.

ബി​ൻ അ​ലി​യു​ടെ ദു​ർ​ഭ​ര​ണ​ത്തി​ൽ പൊ​റു​തി​മു​ട്ടി​യ ജ​ന​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ചും ചെ​റു​പ്പ​ക്കാ​ർ കൂ​ട്ട​ത്തോ​ടെ തെ​രു​വി​ലി​റ​ങ്ങി. തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ ബി​ൻ അ​ലി​ക്ക്​ അ​ധി​കാ​ര​വും രാ​ജ്യം​ത​ന്നെ​യും വി​ടേ​ണ്ടി​വ​ന്നു. തു​നീ​ഷ്യ​യെ കൂ​ടാ​തെ ഈ​ജി​പ്​​ത്, യ​മ​ൻ, ലി​ബി​യ, സി​റി​യ, സൗ​ദി അ​റേ​ബ്യ, ജോ​ർ​ഡ​ൻ, ബ​ഹ്​ൈ​​റ​ൻ, സു​ഡാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും പ്ര​ക്ഷോ​ഭ​ക്കൊ​ടു​ങ്കാ​റ്റ്​ ആ​ഞ്ഞു​വീ​ശി. ലി​ബി​യ​യി​ലാ​ണ്​ ഏ​റ്റ​വും ര​ക്ത​രൂ​ഷി​ത സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. പ്ര​ക്ഷോ​ഭ​ക​ർ​ക്ക്​ വ​ഴ​ങ്ങാ​തി​രു​ന്ന കേ​ണ​ൽ ഗ​ദ്ദാ​ഫി​യു​ടെ ക​ടും​പി​ടി​ത്തം ആ​യി​ര​ക്ക​ണ​ക്കി​ന്​ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ടു​ത്തി.

ഏ​റ്റ​വും ദാ​രു​ണ​മാ​യ മ​ര​ണ​മാ​ണ്​ ഗ​ദ്ദാ​ഫി​ക്കു​ണ്ടാ​യ​ത്. അ​നു​കൂ​ലി​ക​ൾ പി​ന്നീ​ട്​ സ്​​മാ​ര​കം പ​ണി​യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​രു​ഭൂ​മി​യി​ലെ ഏ​തോ അ​ജ്ഞാ​ത സ്​​ഥ​ല​ത്താ​ണ്​ കൊ​ല്ല​പ്പെ​ട്ട ഗ​ദ്ദാ​ഫി​യു​ടെ​യും കു​ടും​ബ​ത്തി​‍െൻറ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ട​ക്കം ചെ​യ്​​ത​ത്. യ​മ​ൻ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന അ​ലി അ​ബ്​​ദു​ല്ല സാ​ലെ​ക്കെ​തി​രെ പ്ര​ക്ഷോ​ഭം ന​യി​ച്ച ത​വ​ക്കു​ൽ ക​ർ​മാ​ന്​ സ​മാ​ധാ​ന നൊ​േ​ബ​ൽ അ​ട​ക്കം ല​ഭി​ച്ചു. സു​ഡാ​നി​ലാ​ണ്​ അ​റ​ബ്​ വ​സ​ന്തം ഏ​റ്റ​വും ര​സ​ക​ര​മാ​യ ച​ല​ന​ങ്ങ​ൾ തീ​ർ​ത്ത​ത്. റൊ​ട്ടി​ക്ക്​ മൂ​ന്നു​മ​ട​ങ്ങ്​ വി​ല​വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ആ​ദ്യ​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ​ത്. പി​ന്നീ​ട്​ രാ​ജ്യം മു​ഴു​വ​ൻ പ്ര​ക്ഷോ​ഭ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tunisiaArab SpringJasmine Revolution
Next Story