Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സ സമാധാന ചർച്ച;...

ഗസ്സ സമാധാന ചർച്ച; ജാരദ് കുഷ്‌നറും സംഘവും ഇസ്രായേലിലേക്ക്

text_fields
bookmark_border
ഗസ്സ സമാധാന ചർച്ച; ജാരദ് കുഷ്‌നറും സംഘവും ഇസ്രായേലിലേക്ക്
cancel
camera_alt

ജാരെഡ് കുഷ്‌നർ

വാഷിങ്ടൺ: ഗസ്സയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള സമാധാന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും നയതന്ത്ര പ്രതിനിധിയുമായ ജാരദ് കുഷ്‌നർ അടുത്തയാഴ്ച മിഡിൽ ഈസ്റ്റ് സന്ദർശിക്കും. ട്രംപ് ഭരണകൂടം അടുത്തിടെ പ്രഖ്യാപിച്ച സമാധാന കരാറിനെതിരെ ഇസ്രായേൽ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് നിർണായക സന്ദർശനം.

ഇസ്രായേൽ-ഹമാസ് യുദ്ധത്തിലെ ദുർബലമായ വെടിനിർത്തൽ നിരീക്ഷിക്കുന്നതിനായി ട്രംപ് രൂപീകരിച്ച 'ബോർഡ് ഓഫ് പീസിന്റെ' ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാരദ് കുഷ്‌നർ, ബോർഡ് ഹൈ റെപ്രസന്റേറ്റീവ് നിക്കോളായ് മ്ലാഡെനോവ്, എക്സിക്യൂട്ടീവ് ബോർഡ് അംഗവും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ടോണി ബ്ലെയർ എന്നിവരടങ്ങുന്ന സംഘം ഞായറാഴ്ച ഇസ്രായേലിൽ എത്തും. പ്രമുഖ മാധ്യമമായ ആക്സിയോസ് ആണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

ഇസ്രായേൽ സന്ദർശനത്തിന് ശേഷം സംഘം കെയ്റോയിലേക്ക് തിരിക്കും. യു.എസ് മാധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗസ്സയുടെ ഭരണം ഏറ്റെടുക്കാൻ തയ്യാറെടുക്കുന്ന ഫലസ്തീൻ ടെക്നോക്രാറ്റിക് ഗ്രൂപ്പിന്റെ യോഗങ്ങൾ കഴിഞ്ഞ ചില മാസങ്ങളായി കെയ്റോയിൽ നടന്നു വരികയാണ്. ഈ പശ്ചാത്തലത്തിലാണ് ഈജിപ്ത് സന്ദർശനം. ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കുകയും, തകർക്കപ്പെട്ട പ്രദേശത്തിന്റെ പുനർനിർമ്മാണത്തിനായി ഭരണം കൈമാറുകയും ചെയ്യുന്ന ഗസ്സയിൽ സമാധാനവും സുസ്ഥിര സുരക്ഷയും ഉറപ്പാക്കാൻ ട്രംപും ബോർഡ് ഓഫ് പീസും പ്രതിജ്ഞാബദ്ധരാണെന്ന് കൂടിക്കാഴ്ചകൾ വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, ഹമാസ് ആയുധം വെടിയണമെന്നും ഫലസ്തീൻ പ്രദേശത്തുനിന്ന് ഇസ്രായേൽ സൈന്യം പിന്മാറണമെന്നും ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച പുതിയ കരാറിനെ ഇസ്രായേൽ തള്ളിക്കളഞ്ഞിരിക്കുകയാണ്. ട്രംപ് ഭരണകൂടവുമായുള്ള ഇസ്രായേലിന്റെ പരസ്യമായ വിയോജിപ്പായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കാനുള്ള പദ്ധതി അംഗീകരിച്ചെങ്കിലും, ഹമാസ് പൂർണ്ണമായി നിരായുധീകരിക്കപ്പെടാതെ ഇസ്രായേൽ സൈന്യം പിന്മാറില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയത്.

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വലിയൊരു വഴിത്തിരിവായിട്ടാണ് ഈ കരാർ കണക്കാക്കപ്പെട്ടിരുന്നത്. ഒക്ടോബറിലെ വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ പദ്ധതികൾ തയ്യാറാക്കിയത്. ഇത് പ്രധാന സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നതിനും ഗസ്സയിൽ ബാക്കിയുണ്ടായിരുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനും കാരണമായിരുന്നുവെങ്കിലും, ഇപ്പോഴത്തെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ കരാറിന്റെ തുടർനടപടികൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കുഷ്‌നറുടെ നേതൃത്വത്തിലുള്ള പുതിയ സന്ദർശനം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര വിദഗ്ധർ. മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് ചർച്ചകൾ നിർണ്ണായകമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsraelijared kushnerDonald Trumpamerica
News Summary - ഗസ്സ സമാധാന ചർച്ച; ജാരദ് കുഷ്‌നറും സംഘവും ഇസ്രായേലിലേക്ക്
Next Story