Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൊങ്ങുന്നതിനിടെ...

പൊങ്ങുന്നതിനിടെ അന്തർവാഹിനി ചരക്കു കപ്പലുമായി കൂട്ടിയിടിച്ചു; അപകടം പസഫിക്കിൽ

text_fields
bookmark_border
പൊങ്ങുന്നതിനിടെ അന്തർവാഹിനി ചരക്കു കപ്പലുമായി കൂട്ടിയിടിച്ചു; അപകടം പസഫിക്കിൽ
cancel

ടോകിയോ: ജപ്പാനു സമീപം പസഫിക്​ സമുദ്രത്തിൽ അന്തർവാഹിനി പൊങ്ങുന്നതിനിടെ ചരക്കു കപ്പലുമായി കൂട്ടിയിടിച്ചു. നാവിക സേനയുടെ കീഴിലുള്ള സോർയു' എന്ന അന്തർവാഹിനിയാണ്​ അപകടം വരുത്തിയത്​. ഇതിലെ മൂന്നു പേർക്ക്​ പരി​ക്കേറ്റു. ആരുടെയും പരിക്ക്​ ഗുരുതരമല്ലെന്നാണ്​ പ്രാഥമിക റിപ്പോർട്ട്​. വിമാനത്തിന്​ സാരമായ പരിക്കുണ്ട്​.

ദക്ഷിണ ജപ്പാൻ ദ്വീപായ ഷികോകുവിനു സമീപമാണ്​ അപകടം. 2009ൽ കമീഷൻ ചെയ്​ത അന്തർവാഹിനി 3,000 ടൺ ശേഷിയുള്ളതാണ്​. 65 ജീവനക്കാർ വരെയുണ്ടാകും. അന്തർവാഹിനിയിലെ വാർത്താവിനിമയ സംവിധാനത്തിന്​ കേടുപാടുകളുണ്ട്​.ഹോങ്​കോങ്ങിൽ രജിസ്​റ്റർ ചെയ്​ത ഓഷ്യൻ ആർട്ടമിസ്​ എന്ന കപ്പലുമായാണ്​ ഇടിച്ചത്​. ഈ കപ്പലിന്​ കാര്യമായ പരിക്കുകളില്ല. 84 മീറ്റർ നീളമുള്ള 'സോര്യൂ' മുങ്ങിക്കപ്പലാണ് കടലിൽ സഞ്ചരിക്കുകയായിരുന്ന വാണിജ്യ കപ്പലിലേക്ക് ഇടിച്ച് കയറിയത്.

അപകടം അന്തർവാഹിനിയുടെ ഇനിയുള്ള ദൗത്യങ്ങളെ അപകടത്തിലാക്കുമെന്നാണ്​ പ്രാഥമിക റിപ്പോർട്ട്​.

യു.എസ്​.എസ്​ ഗ്രീൻവിൽ എന്ന അമേരിക്കൻ നാവിക അന്തർവാഹിനി, ജപ്പാൻ മത്സ്യബന്ധന കപ്പലിൽ 20 വർഷം മുമ്പ്​ ഇടിച്ചിരുന്നു. അന്ന്​ കപ്പൽ മുങ്ങി. ഒമ്പതു പേർ കൊല്ലപ്പെടുകയും ചെയ്​തു. സംഭവത്തിൽ നഷ്​ടപരിഹാരമായി യു.എസ്​ നാവിക സേന 1.65 കോടി ഡോളർ നൽകിയിരുന്നു. അന്തർവാഹിനി കമാൻഡർ സ്​കോട്ട്​ വാഡിസ്​ കുറ്റക്കാരനാണെന്നും കണ്ടെത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ship accidentsubmarine
Next Story