'ഒന്നും ചെയ്യാതിരുന്ന്' മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന യുവാവ്; ആരും ആഗ്രഹിക്കും ഈ ജോലി
text_fieldsടോക്കിയോ: വെറുതെയിരുന്ന് പണം സമ്പാദിക്കാൻ ചിലപ്പോഴെങ്കിലും നാം ആഗ്രഹിക്കാറുണ്ട്. എന്നാൽ അത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ഒരു യുവാവ്. ജപ്പാനിലെ ടോക്യോയിലാണ് 37 കാരനായ എന്ന യുവാവ് ഇത്തരത്തിൽ പണം സമ്പാദിക്കുന്നത്. ഷോജി മോറിമോട്ടോയാണ് കഥയിലെ നായകൻ. 2018 ലാണ് കൊവിഡിനെ തുടർന്ന് ഷോജിക്ക് ജോലി നഷ്ടമാകുന്നത്. തുടർന്ന് പണം കണ്ടെത്താൻ വിവിധ വഴികൾ തെരയുന്നതിനിടെ ഷോജിയുടെ മനസിലേക്ക് പുതിയ ആശയം കടന്നുവരികയായിരുന്നു.
കൊവിഡ് മനുഷ്യരെ തമ്മിൽ അകറ്റിയപ്പോൾ ഏകാന്തത അനുഭവിക്കുന്ന മനുഷ്യർക്ക് കൂട്ട് നൽകുകയായിരുന്നു ഷോജി. ആരോടെങ്കിലും ഒന്ന് സംസാരിക്കാനോ ഒപ്പം അൽപ സമയം ചെലവഴിക്കാനോ ആഗ്രഹിക്കുന്നവർക്ക് ഷോജിയുടെ സാമിപ്യം വലിയ ആശ്വാസമാണ്. അവർ ഷോജിയെ നിരന്തരം വിളിച്ച് ഒപ്പമിരിക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ വീട് വൃത്തിയാക്കാനോ, നഗ്നത പ്രദർശിപ്പിക്കാനോ ഒന്നും ഷോജി തയാറല്ല. അത്തരം ആവശ്യങ്ങൾ ഷോജി തിരസ്‌കരിക്കും. ദിവസത്തിൽ രണ്ടോ മൂന്നോ അപ്പോയിൻമെന്റുകൾ മാത്രമാണ് ഷോജി സ്വീകരിക്കുക. ഓരോ അപ്പോയിൻമെന്റിനും 10,000 യെൻ (7,000 രൂപ) യാണ് ഷോജി ഈടാക്കുക.
തുടക്കത്തിൽ, ഷോജി സൗജന്യമായാണ് ആളുകൾക്ക് കൂട്ട് പോയിരുന്നത്. പിന്നീട് ആവശ്യക്കാരുടെ എണ്ണം കൂടിയതോടെയാണ് പണം ഈടാക്കാൻ ആരംഭിച്ചത്. ദിവസവും മൂന്നോ നാലോ ക്ലയന്റുകളെ ആണ് കണ്ടുതുടങ്ങിയത്. നിലവിൽ 3,000ത്തിലധികം ക്ലയന്റുകൾ ഷോജിക്കുണ്ട്. ഷോജിയുടെ ക്ലയന്റുകളിൽ ഭൂരിഭാഗവും വിരസതയോ ഏകാന്തതയോ അനുഭവിക്കുന്നവരാണ്. അവർ പറയുന്നത് കേൾക്കുക എന്നതാണ് ഷോജിയുടെ പ്രധാന ജോലി. ഒപ്പം ഉച്ചഭക്ഷണം കഴിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും വിവാഹമോചനം നേടുന്ന വ്യക്തിയെ അനുഗമിക്കാനും പാർക്കിൽ ചിത്രശലഭങ്ങളെ പിടിക്കാനുംവരെ ഷോജിയെ നിയമിച്ചിട്ടുണ്ട്. 'ഞാൻ ഒരു സുഹൃത്തോ പരിചയക്കാരനോ അല്ല. പക്ഷേ ആളുകളുടെ ഏകാന്തതയും വിരസതയും എനിക്ക് ലഘൂകരിക്കാനാകും'-ഷോജി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

