Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനൂറ് വയസ്സിന്...

നൂറ് വയസ്സിന് മുകളിലുള്ളവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയുമായി ജപ്പാൻ

text_fields
bookmark_border
japan
cancel

ടോ​ക്യോ: ജപ്പാനിൽ 100 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 100,000 കടന്ന് റെക്കോർഡ് ഉയർച്ചയിലേക്ക്.100 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ഉയർന്ന നിരക്കായ 100,000-ത്തിന് അടുത്തെത്തിയെന്ന് ജപ്പാൻ പ്രഖ്യാപിച്ചു.തുടർച്ചയായ 55-ാം വർഷമാണ് പുതിയ റെക്കോർഡ് സ്ഥാപിച്ചുകൊണ്ട് ജപ്പാനിലെ നൂറു വയസ്സുകാരുടെ എണ്ണം ഉയരുന്നത്. ഇതിൽ 88 ശതമാനവും സ്ത്രീകളാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ജീവിച്ചിരിക്കുന്നത് ജപ്പാനിലാണ്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി പലപ്പോഴും ജപ്പാൻകാരനായിരിക്കും. ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി യമറ്റോകോറിയാമ എന്ന 114 വയസ്സുകാരി ഷിഗേകോ കഗാവയാണ്. അതേസമയം, ഏറ്റവും പ്രായം കൂടിയ പുരുഷൻ 111 വയസ്സുകാരൻ കിയോട്ടാക മിസുനോയാണ്. 87,784 സ്ത്രീകളും 11,979 പുരുഷന്മാരും ഉൾപ്പെടുന്ന നൂറു വയസ്സുകാരുടെ ദീർഘായുസ്സിനെ അഭിനന്ദിക്കുകയും സമൂഹത്തിന്റെ വികസനത്തിന് അവർ നൽകിയ സംഭാവനകൾക്ക് നന്ദിയും അറിയിച്ചുകൊണ്ട് ആരോഗ്യമന്ത്രി തകമാരോ ഫുകോക രംഗത്തുവന്നു.

സെപ്റ്റംബർ 15-ന് ജപ്പാനിൽ നടക്കാനിരിക്കുന്ന വയോജന ദിനത്തോടനുബന്ധിച്ചാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. അന്നേ ദിവസം പുതിയ നൂറു വയസ്സുകാർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദന കത്തും വെള്ളി കപ്പും ലഭിക്കും. ഈ വർഷം 52,310 പേർ ഇതിന് അർഹരായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വളരെ വേഗത്തിൽ പ്രായം കൂടുന്ന ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ഇവിടുത്തെ ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണരീതിയാണുള്ളത്. എന്നാൽ ജനന നിരക്ക് കുറവാണ്.

1960-കളിൽ ജപ്പാനിലെ ജനസംഖ്യയിൽ ജി.7 രാജ്യങ്ങളെ അപേക്ഷിച്ച് 100 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ അനുപാതം വളരെ കുറവായിരുന്നു. എന്നാൽ അതിനുശേഷമുള്ള വർഷങ്ങളിൽ ഈ സ്ഥിതിക്ക് വലിയ മാറ്റമാണുണ്ടായത്.1963 ൽ സർക്കാർ നടത്തിയ സർവേയിൽ 100 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള 153 പേർ മാത്രമാണുണ്ടായിരുന്നത്. തുടർന്നുള്ള വർഷങ്ങളിൽ കണക്കുകൾ കുതിച്ചുയർന്നു.

ഹൃദ്രോഗം,സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നീ കാരണങ്ങളാൽ സംഭവിക്കുന്ന മരണനിരക്ക് കുറഞ്ഞതാണ് ഉയർന്ന ആയുസ്സിന്റെ പ്രധാന കാരണം.

ചുവന്ന മാംസം കുറച്ചും മീനും പച്ചക്കറികളും കൂടുതലായി കഴിച്ചും ശീലിച്ച വന്ന ഭക്ഷണരീതി കാരണം ജപ്പാനിൽ അമിതവണ്ണം കുറവാണ്. അമിതവണ്ണം ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്.പ്രത്യേകിച്ച് സ്ത്രീകളിൽ അമിതവണ്ണം വളരെ കുറവാണ്. ഇതുകൊണ്ടായിരിക്കും ജാപ്പനീസ് സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ കൂടുതൽ ആയുസ്സുള്ളതിന്റെ ഒരു കാരണമെന്ന് കണക്കാക്കുന്നു.

ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഭക്ഷണത്തിൽ പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് വർധിച്ച സമയത്ത് ജപ്പാൻ ഇതിന് നേർവിപരീതമായാണ് സഞ്ചരിച്ചത്. ഉപ്പ് ഉപഭോഗം കുറയ്ക്കാൻ വേണ്ടി പൊതുജനങ്ങളെ ബോധവൽക്കരിച്ചു.എന്നാൽ ഭക്ഷണക്രമം മാത്രമല്ല ജപ്പാനിലെ ദീർഘായുസ്സിന്റെ കാരണം. അവിടുത്തെ ആളുകൾ വാർദ്ധക്യത്തിലും സജീവമായി തുടരുന്നതും ഒരു കാരണമാണ്. അമേരിക്കയിലെയും യൂറോപ്പിലെയും പ്രായമായവരേക്കാൾ കൂടുതൽ നടക്കുകയും പൊതുഗതാഗതം ഉപയോഗിക്കുകയും ചെയ്യുന്നവരാണ് ജപ്പാനിലുള്ളവർ.

ദിവസവും റേഡിയോ തൈസോ എന്ന കൂട്ടായ വ്യായാമവും ഇവർ ചെയ്യുന്നുണ്ട്. ഇത് പൊതുജനാരോഗ്യത്തോടൊപ്പം സമൂഹബോധം വളർത്താനും ലക്ഷ്യമിടുന്നതാണ്. മൂന്ന് മിനിറ്റ് നീളുന്ന ഈ വ്യായാമം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുകയും രാജ്യത്തുടനീളമുള്ള ചെറിയ കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ പരിശീലിക്കുകയും ചെയ്യും.

പക്ഷെ, ചില പഠനങ്ങൾ ലോകമെമ്പാടുമുള്ള നൂറു വയസ്സുകാരുടെ എണ്ണത്തിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വിവരങ്ങളിലെ പിശകുകൾ, വിശ്വസനീയമല്ലാത്ത പൊതു രേഖകൾ, ജനന സർട്ടിഫിക്കറ്റുകൾ ഇല്ലാത്തത് എന്നിവയാണ് ഉയർന്ന കണക്കുകൾക്ക് കാരണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

2010-ൽ ജപ്പാൻ സർക്കാർ നടത്തിയ കുടുംബരേഖകളുടെ പരിശോധനയിൽ 100 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടെന്ന് രേഖപ്പെടുത്തിയ 230,000 ത്തിലധികം ആളുകളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അവരിൽ ചിലർ പതിറ്റാണ്ടുകൾക്ക് മുൻപ് മരണപ്പെട്ടവരായിരുന്നു. തെറ്റായ രേഖപ്പെടുത്തലുകളും, പെൻഷൻ കൈപ്പറ്റുന്നതിനായി ചില കുടുംബങ്ങൾ പ്രായമായ ബന്ധുക്കളുടെ മരണം മറച്ചുവെക്കാൻ ശ്രമിച്ചതുമാണ് ഈ പിഴവുകൾക്ക് കാരണമെന്ന് പിന്നീട് കണ്ടെത്തി.

ടോക്യോയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കിയിരുന്ന 111 വയസ്സുകാരൻ സോഗെൻ കോട്ടോയുടെ മൃതദേഹം 32 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ തലത്തിൽ ഈ അന്വേഷണം ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JapanWorld Newsold people
News Summary - Japan sets record of nearly 100,000 people aged over 100
Next Story