Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജപ്പാൻ പ്രധാനമന്ത്രിക്ക് നേരെ ബോംബാക്രമണം; കിഷിദയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

text_fields
bookmark_border
ജപ്പാൻ പ്രധാനമന്ത്രിക്ക് നേരെ ബോംബാക്രമണം; കിഷിദയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
cancel

ടോക്യോ: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ​ങ്കെടുത്ത പരിപാടിക്കു നേരെ ബോംബാക്രമണം. കിഷിദയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും ഒരാളെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. ​വകായാമയിൽ കിഷിദ പ്രഭാഷണം നടത്തേണ്ട വേദിയിലാണ് ആക്രമണമുണ്ടായത്. പ്രഭാഷണം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം് കിഷിദക്ക് പരിക്കില്ലെന്ന് ജപ്പാൻ ടെലിവിഷൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുമ്പ് സമാന ആക്രമണത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടിരുന്നു. നാര പട്ടണത്തിൽ രാഷ്ട്രീയ പ്രചാരണ പരിപാടിക്കെത്തിയ ആബേക്കു നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റുവീണ ആബെ ആശുപ​ത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Japan PM Kishida evacuated after blast at outdoor speech
Next Story