ഗ്രാമങ്ങളിൽ പോയി പോയി താമസിക്കു; ജപ്പാൻ സർക്കാർ 10 ലക്ഷം യെൻ തരും
text_fieldsടോക്കിയോ: രാജ്യതലസ്ഥാനത്ത് നിന്ന് മാറിതാമസിക്കുന്നവർക്കുള്ള ധനസഹായം പ്രഖ്യാപിച്ച് ജപ്പാൻ സർക്കാർ. ഗ്രാമീണമേഖലകളിൽ ജനസംഖ്യ കുറവ് മറികടക്കാനാണ് സർക്കാർ നീക്കമെന്നാണ് റിപ്പോർട്ട്. ടോക്കിയോവിൽ നിന്ന് ഗ്രാമീണ പ്രദേശങ്ങളിലേക്ക് മാറുന്ന അർഹരായ കുടുംബങ്ങളിലെ കുട്ടികൾക്ക് 10 ലക്ഷം യെന്നായിരിക്കും ജപ്പാൻ നൽകുക. 2023 സാമ്പത്തിക വർഷം മുതൽ പുതിയ തീരുമാനം നിലവിൽ വരും.
ജപ്പാനിൽ കുറഞ്ഞ ജനനിരക്കും കൂടിയ ആയൂർദൈർഘ്യവുമാണുള്ളത്. ഗ്രാമീണമേഖലയിലെ ജനസംഖ്യയിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കൂടുതൽ അവസരങ്ങൾക്കായി യുവാക്കൾ നഗരങ്ങളിലേക്ക് കുടിയേറുന്നതാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണം. ഇത് മറകടക്കാൻ ലക്ഷ്യമിട്ടാണ് സർക്കാറിന്റെ നീക്കം.
രണ്ട് കുട്ടികളുള്ള കുടുംബം ജപ്പാൻ തലസ്ഥാനമായ ടോക്കിയോ വിടുകയാണെങ്കിൽ മൂന്ന് മില്യൺ യെന്നായിരിക്കും ലഭിക്കുക. നഗരത്തിലെ സെൻട്രൽ മെട്രോ പൊളിറ്റൻ ഏരിയയിൽ അഞ്ച് വർഷം താമസിച്ചവർക്കാണ് ആനുകൂല്യത്തിന് അർഹതയുണ്ടാവുക. ഗ്രാമീണമേഖലയിൽ പുതിയ വ്യവസായ സംരംഭം തുടങ്ങുന്നവർക്ക് അധിക സഹായമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

