Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡിലും റെയിൽവേ ട്രാക്കിലും ഓടുന്ന വാഹനം വികസിപ്പിച്ചെടുത്ത് ജപ്പാൻ
text_fieldsbookmark_border
ടോക്കിയോ: റോഡിലും റെയിൽവേ ട്രാക്കിലും ഓടുന്ന വാഹനം വികസിപ്പിച്ചെടുത്ത് ജപ്പാൻ. കായോ ടൗണിലാണ് വാഹനത്തിന്റെ പരീക്ഷണം നടന്നത്. മിനിബസിന്റെ രൂപഘടനയുള്ളതാണ് വാഹനം.
സാധാരണ റബർ ടയറുകൾ ഉപയോഗിച്ച് തന്നെയാവും ബസിന്റെ സഞ്ചാരം. ട്രാക്കിലേക്ക് മാറുമ്പോൾ മുൻഭാഗം പൊക്കി പ്രത്യേക വീലുകൾ ഘടിപ്പിക്കും. റെയിൽവേ ട്രാക്കുകളിൽ ഈ വീലുകളുടെ സഹായത്തോടെയാവും സഞ്ചാരം.
21ഓളം യാത്രക്കാരുമായി വാഹനത്തിന് സഞ്ചരിക്കാൻ സാധിക്കും. 60 കിലോ മീറ്ററാണ് വാനിന്റെ ട്രാക്കിലെ പരമാവധി വേഗത. റോഡിലേക്ക് എത്തിയാൽ മണിക്കൂറിൽ 100 കിലോ മീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും. ചെറുനഗരങ്ങളെ ബന്ധിപ്പിച്ചാവും വാഹനത്തിന്റെ സർവീസ് നടത്തുക. ഡീസൽ ഉപയോഗിച്ചാവും വാഹനം ഓടുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

