എച്ച് വൺ ബി വിസ പ്രതിസന്ധികൾക്കിടയിൽ വിദേശകാര്യ മന്ത്രി ജയ് ശങ്കർ ഇന്ന് മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തും
text_fieldsഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കർ ഇന്ന് യു.എസ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം വൈകുന്നേരം 8നാണ് കൂടിക്കാഴ്ച. ഈ വർഷം മാർക്കോ റൂബിയോയി ജയ് ശങ്കർ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. വാഷിങ്ടണിൽ ജൂലൈ 1ന് നടന്ന വിദേശകാര്യ മന്ത്രിമാരുടെ ക്വാഡ് മീറ്റിങായിരുന്നു ഒടുവിലത്തേത്.
ജൂലൈയിലെ ട്രേഡ് താരിഫ് വിഷയത്തിലും റഷ്യൻ ഓയിൽ വാങ്ങാനുള്ള തീരുമാനത്തിലും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് 50 ശതമാനം താരിഫ് ചുമത്തിയ സംഭവത്തിലും അസ്വാരസ്യങ്ങൾ ഉടലെടുത്തതിന് ശേഷം ഇരുരാഷ്ട്രങ്ങളുടെയും നേതാക്കൻമാർ നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ച എന്ന സവിശേഷതയും ഇതിനുണ്ട്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്കിടയിലാണ് ഇന്നത്തെ കൂടിക്കാഴ്ച. വ്യാുപാര ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും യു.എസിലുണ്ട്. ഇന്ത്യയുമായി വ്യാപാരക്കരാറിലേർപ്പെടുന്നതിൽ ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. വ്യാപാര ചർച്ച ഇന്ത്യ-യുഎസ് പങ്കാളിത്തത്തിൽ അനന്ത സാധ്യതകൾ തുറക്കുമെന്ന് നരേന്ദ്രമോദി പ്രതികരിച്ചത്. മാർക്കോ റൂബിയോയുമായുളള കൂടിക്കാഴ്ചയിൽ എച്ച് വൺ ബി വിസയും ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

