ഐവറി കോസ്റ്റ് തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നേതാവ് അറസ്റ്റില്‍
text_fields(photo: Reuters)
യമൗസുക്രോ: ഐവറി കോസ്റ്റ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പാസ്കല്‍ അഫി എന്ഗ്യൂസന് അറസ്റ്റില്‍. പ്രസിഡന്റ് അലെസ്സയ്ന് ഒട്ടാരയുടെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം സമാന്തര സര്‍ക്കാര്‍ രൂപീകരിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ചയുണ്ടായ അറസ്റ്റ് വിവരം ഭാര്യയും പാസ്കലിന്റെ വക്താവും അറിയിച്ചു. അര്‍ധരാത്രിയായിരുന്നു അറസ്റ്റെന്നും അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും ഭാര്യ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഒക്ടോബര്‍ 31ലെ വോട്ടെടുപ്പ് ബഹിഷ്കരിച്ച 31 പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ തീവ്രവാദ കുറ്റമടക്കമാണ് ഐവറിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പില്‍ അലെസ്സയ്ന് ഒട്ടാര വിജയിക്കുകയും മൂന്നാമതും അധികാരമേല്‍ക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

