Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമനുഷ്യർക്കിടയിൽ...

മനുഷ്യർക്കിടയിൽ മാത്രമല്ല; ചിമ്പാൻസികൾക്കിടയിലും 'ചേരിതിരിവും ആഭ്യന്തര യുദ്ധവും', ഉഗാണ്ടയിൽ ചിമ്പാൻസികൾക്കിടയിൽ ആസൂത്രിത കൂട്ടക്കുരുതി

text_fields
bookmark_border
മനുഷ്യർക്കിടയിൽ മാത്രമല്ല; ചിമ്പാൻസികൾക്കിടയിലും ചേരിതിരിവും ആഭ്യന്തര യുദ്ധവും, ഉഗാണ്ടയിൽ ചിമ്പാൻസികൾക്കിടയിൽ ആസൂത്രിത കൂട്ടക്കുരുതി
cancel

കമ്പാല: ഉഗാണ്ടയിലെ കിബാലെ നാഷണൽ പാർക്കിൽ ഒരൊറ്റ സമൂഹമായി കഴിഞ്ഞിരുന്ന ചിമ്പാൻസികൾക്കിടയിൽ വംശീയ ചേരിതിരിവും ആഭ്യന്തര യുദ്ധവും രൂക്ഷമാകുന്നു. വർഷങ്ങളായി ഐക്യത്തോടെ കഴിഞ്ഞിരുന്ന ഇവ ഇപ്പോൾ 'വെസ്റ്റേൺ', 'സെൻട്രൽ' എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം ആക്രമിക്കുകയാണെന്ന് ഗവേഷകർ വെളിപ്പെടുത്തി. 2015ൽ ആരംഭിച്ച നിസ്സാരമായ തർക്കങ്ങളാണ് വർഷങ്ങൾ പിന്നിട്ടപ്പോൾ ക്രൂരമായ കൂട്ടക്കുരുതിയിലേക്ക് നയിച്ചത്.

സാധാരണഗതിയിൽ വഴക്കിന് ശേഷം വേഗത്തിൽ ഇണങ്ങാറുള്ള ചിമ്പാൻസികൾ, 2015ലെ തർക്കത്തിന് ശേഷം ആറാഴ്ചയോളം പരസ്പരം അകന്നുനിൽക്കുകയും പിന്നീട് കണ്ടുമുട്ടിയപ്പോൾ കൂടുതൽ അക്രമാസക്തരാവുകയും ചെയ്തു. 2018ഓടെ ഗ്രൂപ്പുകൾ പൂർണ്ണമായും വേർപിരിയുകയും വെസ്റ്റേൺ വിഭാഗം സെൻട്രൽ വിഭാഗത്തിന് നേരെ ആസൂത്രിത ആക്രമണങ്ങൾ തുടങ്ങുകയും ചെയ്തു.

ഇതുവരെ നടന്ന 24 ഓളം ആക്രമണങ്ങളിലായി സെൻട്രൽ വിഭാഗത്തിലെ ഏഴ് മുതിർന്ന ആൺ ചിമ്പാൻസികളും 17 കുട്ടികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അംഗസംഖ്യ വർദ്ധിച്ചതോടെ വിഭവങ്ങൾക്കായി ഉണ്ടായ മത്സരവും പെൺ ചിമ്പാൻസികളെ സ്വന്തമാക്കാനുള്ള ആൺ ചിമ്പാൻസികൾക്കിടയിലെ പോരാട്ടവുമാണ് ഈ വിചിത്രമായ പെരുമാറ്റമാറ്റത്തിന് പിന്നിലെന്ന് ഗവേഷകനായ സാഡൽ വ്യക്തമാക്കുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugandachimpanzeecivil war
News Summary - It’s not just among humans; 'factionalism and civil wars' exist among chimpanzees too. A planned massacre is taking place between chimpanzee groups in Uganda.
Next Story