Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡീസൽ വിലവർധനക്കെതിരെ ട്രക്ക് ഉടമകളുടെ പ്രതിഷേധം; ഇറ്റലിയിൽ ഭക്ഷ്യവിതരണം താളംതെറ്റി, ചരക്കുനീക്കം സ്തംഭിച്ചു, പച്ചക്കറികൾ ചീഞ്ഞുനശിക്കുന്നു

text_fields
bookmark_border
ഡീസൽ വിലവർധനക്കെതിരെ ട്രക്ക് ഉടമകളുടെ പ്രതിഷേധം; ഇറ്റലിയിൽ ഭക്ഷ്യവിതരണം താളംതെറ്റി, ചരക്കുനീക്കം സ്തംഭിച്ചു, പച്ചക്കറികൾ ചീഞ്ഞുനശിക്കുന്നു
cancel

റോം: ഡീസൽ വിലവർധനക്കെതിരെ ഇറ്റലിയിൽ ട്രക്ക് ഡ്രൈവർമാരുടെ പ്രതിഷേധം ശക്തമായതോടെ ഭക്ഷ്യവിതരണം താളംതെറ്റി. ചരക്കുനീക്കം തടസ്സപ്പെട്ടതോടെ പച്ചക്കറികൾ ചീഞ്ഞുനശിക്കുന്ന സാഹചര്യത്തിലാണ് കാർഷികമേഖലക്ക് നഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കർഷക സംഘടനകൾ രംഗത്തെത്തിയത്. ഇറ്റലിയിലെ അങ്കോണ തുറമുഖത്തും പ്രതിഷേധത്തിന്റെ ഭാഗമായി മത്സ്യബന്ധന കപ്പലുകൾ പ്രവർത്തനം നിർത്തിവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളായി തെക്കൻ ഇറ്റലിയിലെ വിവിധ പ്രദേശങ്ങളിൽ ട്രക്ക് ഡ്രൈവർമാർ പ്രതിഷേധം കടുപ്പിച്ചതോടെ വിപണി പ്രതിസന്ധിയിലായിരുന്നു. ബഫല്ലോ മൊസറെല്ല ചീസ് ഉൾപ്പടെയുള്ളവയുടെ ഉൽപാദനത്തെ ബാധിച്ചതിന് പിന്നാലെ സീസണൽ പഴങ്ങളുടെയും പച്ചക്കറികളുടെയും വിതരണത്തെയും പ്രതിഷേധം ബാധിച്ചിരിക്കുകയാണ്.

ഭക്ഷ്യവസ്തുക്കൾ വാഹനങ്ങളിലും സംഭരണശാലകളിലും കെട്ടിക്കിടന്ന് കേടാകുകയാണ്. ഇത് കാർഷിക മേഖലക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്ന് കർഷക സംഘടനയായ കോൺഫാഗ്രികൾച്ചുറ മുന്നറിയിപ്പ് നൽകി.

തെക്കൻ ഇറ്റലിയിലെ വിവിധ മേഖലകളിൽ തുടരുന്ന പ്രതിഷേധം കർഷകരെ കടുത്ത പ്രതിസന്ധിയിക്കുമെന്നും ഇത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാനാകാത്ത വിധത്തിൽ ഉയരുമെന്നും കോൺഫാഗ്രികൾച്ചുറ വ്യക്തമാക്കി. ശാശ്വതമായ പരിഹാരം കണ്ടെത്തി ഭക്ഷ്യവസ്തുക്കളുടെ വിതരണം ഉടൻ പുനഃസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ട്രക്കുടമകളുടെയും കർഷകരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിഷേധം അവസാനിപ്പിക്കാൻ സഹായം നൽകുന്നതുൾപ്പെടെയുള്ള പുതിയ നടപടികൾക്ക് വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം പരിഗണന നൽകുമെന്നാണ് റിപ്പോർട്ട്.

സിസിലിയിലെ ഗെല നഗരത്തിലും ട്രക്കുകളുടെ ഉപരോധം തുടരുന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേപ്പിൾസിന് സമീപം എ1 മോട്ടോർവേയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചതോടെ വാഹനങ്ങളുടെ നീണ്ട നിരയാണ് റോഡിൽ രൂപപ്പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Diesel Prices Fuel Italy Protests
Next Story