Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറ്റാലിയൻ പ്രധാനമന്ത്രി ഇറാഖ് സന്ദർശിച്ചു

text_fields
bookmark_border
ഇറ്റാലിയൻ പ്രധാനമന്ത്രി ഇറാഖ് സന്ദർശിച്ചു
cancel

ബാഗ്ദാദ്: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ഇറാഖ് സന്ദർശിച്ചു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയ അൽ സുഡാനിയുമായി അവർ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു.

സ്ഥാനമേറ്റ ശേഷം മെലോനിയുടെ യൂറോപ്പിന് പുറത്തെ ആദ്യ സന്ദർശനമാണിത്. ഇറാഖിൽ വിന്യസിച്ച ഇറ്റാലിയൻ സൈനികരെ മെലോനി സന്ദർശിച്ചു. കൃഷി, ജലസേചനം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും സഹകരണം ശക്തമാക്കണമെന്ന് ഇറാഖ് പ്രധാനമന്ത്രി അഭ്യർഥിച്ചു.

ഇറാഖിൽ നിക്ഷേപത്തിന് സന്നദ്ധമാണെന്ന് മെലോനി അറിയിച്ചു. നേര​ത്തെ ഇറാഖ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് റാഷിദ് വിമാനത്താവളത്തിൽ ഇറ്റാലിയൻ പ്രസിഡന്റിനെ സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Italian Prime Minister visits Iraq
Next Story