Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2022 3:28 AM GMT Updated On
date_range 14 Nov 2022 3:28 AM GMTഇസ്താംബൂൾ സ്‌ഫോടനം: പ്രതി അറസ്റ്റിൽ
text_fieldsഇസ്താംബൂൾ: ഇസ്താംബൂളിലെ സ്‌ഫോടനത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു അറിയിച്ചു. സർക്കാർ വാർത്ത ഏജൻസി അനഡോലുവിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സെൻട്രൽ ഇസ്താംബൂളിലെ ഇസ്തിക്‌ലാൽ അവന്യൂവിലെ തിരക്കേറിയ കാൽനട തെരുവിൽ ഞായറാഴ്ച പ്രാദേശിക സമയം വൈകീട്ട് 4.20നുണ്ടായ സ്‌ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും 81 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.നാലു പേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്.
വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ട കടകളും റസ്റ്ററന്റുകളും തിങ്ങിനിറഞ്ഞ തിരക്കേറിയ പാതയാണ് ഇസ്തിക്‍ലാൽ അവന്യൂ. സ്‌ഫോടനത്തെ അപകടകരമായ ആക്രമണമെന്നാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വിശേഷിപ്പിച്ചത്.
Next Story