ഹമാസുമായി കരാറിലെത്തണമെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ്
text_fieldsതെൽഅവീവ്: റഫ ആക്രമണപദ്ധതി ഉപേക്ഷിച്ച് ബന്ദിമോചനത്തിന് ഹമാസുമായി ധാരണയിലെത്തണമെന്ന് മുൻ ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ യായിർ ലാപിഡ് ആവശ്യപ്പെട്ടു. ഹമാസിനെ തകർക്കൽ ബന്ദിമോചനത്തിനുശേഷം ആലോചിക്കാമെന്ന് അദ്ദേഹം ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.
റഫയിൽ കരയുദ്ധം ആരംഭിക്കുന്നത് ബന്ദി മോചന കരാറിനെ ബാധിക്കും. ബന്ദികളുടെയും കുടുംബത്തിന്റെയും ദുരന്തം അവസാനിപ്പിക്കുകയാണ് ഏറ്റവും അടിയന്തരമായി വേണ്ടത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസിലെ റിപ്പബ്ലിക്കൻ സെനറ്റർമാരുമായി സംസാരിക്കുന്നതിനെതിരെ ലാപിഡ് മുന്നറിയിപ്പ് നൽകി. ഇത് ബൈഡൻ ഭരണകൂടത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

