Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിവാദ പൗരത്വ നിയമം:...

വിവാദ പൗരത്വ നിയമം: പാർലമെൻറിൽ ഇസ്രായേൽ സർക്കാറിന്​ തിരിച്ചടി

text_fields
bookmark_border
വിവാദ പൗരത്വ നിയമം: പാർലമെൻറിൽ ഇസ്രായേൽ സർക്കാറിന്​ തിരിച്ചടി
cancel

തെൽഅവീവ്​: ഇസ്രായേലിലെ ഫലസ്​തീനികളെ വിവാഹം ചെയ്​ത വെസ്​റ്റ്​ബാങ്കിലെയും ഗസ്സയിലെയും ​ ഫലസ്​തീൻ പൗരന്മാർക്ക്​ കാലങ്ങളായി പൗരത്വവും താമസസൗകര്യവും നിഷേധിക്കുന്ന ഇസ്രായേലിന്​ പാർലമെൻറിൽ തിരിച്ചടി.

ജീവിതപങ്കാളികളായ ഫലസ്​തീനികൾക്ക്​ താമസസൗകര്യം നൽകുന്നതടക്കം ​അറബ്​ പൗരന്മാരെ വിലക്കുന്ന നിയമം പുതുക്കേണ്ടതുണ്ടോ എന്ന വിഷയത്തിൽ നടന്ന വോ​ട്ടെടുപ്പിലാണ്​ സർക്കാർ പരാജയപ്പെട്ടത്​.

അറബ്​-ഇടതു-മധ്യ വർഗ കക്ഷികളുൾപ്പെടെ അംഗങ്ങളായ നഫ്​താലി ​െബനറ്റ്​ സർക്കാറി​െൻറ ആദ്യ രാഷ്​ട്രീയ പരീക്ഷണമായിരുന്നു ഇത്​. 120 അംഗ പാർലമെൻറിൽ 59 പേർ നിയമത്തെ അനുകൂലിച്ചു. 59 പേർ എതിർത്തു. ​അറബ്​ ലിസ്​റ്റി​ന്‍റെ രണ്ടംഗങ്ങൾ വിട്ടുനിന്നു. കേവലഭൂരിപക്ഷം ലഭിക്കാത്തതിനാൽ പ്രമേയം പരാജയപ്പെടുകയായിരുന്നു. 2003ലാണ്​ വിവാദ നിയമം

കൊണ്ടുവന്നത്​. പിന്നീട്​ ഓരോ വർഷവും നിയമം പുതുക്കി

ക്കൊണ്ടിരുന്നു. ഗസ്സയിലെയും വെസ്​റ്റ്​ബാങ്കിലെയും ഫലസ്​തീൻ പൗരൻമാർക്ക്​ ഇസ്രായേലി​െൻറ മറ്റു ഭാഗങ്ങളിൽ കഴിയുന്ന ജീവിതപങ്കാളികൾക്കൊപ്പം താമസിക്കാൻ കഴിയാത്ത സ്​ഥിതിയായിരുന്നു ഇതുവരെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelcontroversialcitizenship law
News Summary - Israel's new government fails to extend controversial citizenship law
Next Story