Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിറപ്പിച്ച് ഇറാൻ...

വിറപ്പിച്ച് ഇറാൻ മിസൈലുകൾ: അയേൺഡോം അടക്കം പ്രതിരോധം പാളിയോ? ഇസ്രായേൽ പരിശോധിക്കുന്നു

text_fields
bookmark_border
വിറപ്പിച്ച് ഇറാൻ മിസൈലുകൾ: അയേൺഡോം അടക്കം പ്രതിരോധം പാളിയോ? ഇസ്രായേൽ പരിശോധിക്കുന്നു
cancel

ജറുസലേം: കൊട്ടിഘോഷിക്കപ്പെട്ട അയൺ ഡോമും തകർത്ത് തങ്ങളുടെ സുപ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപം വരെ ഇറാന്‍റെ മിസൈലുകൾ പതിക്കാൻ തുടങ്ങിയതോടെ ആകെ ഞെട്ടിയിരിക്കുകയാണ് ഇസ്രായേൽ. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് മിസൈലുകൾ കുതിച്ചെത്തിയതോടെ പ്രതിരോധ സംവിധാനമായ അയേൺ ഡോം അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളുടെ സുരക്ഷ പരിശോധിക്കുകാണ് ഇസ്രായേൽ.

ഇസ്രായേലിലെ തന്നെ ഏറ്റവും സുരക്ഷിതമെന്ന് അവകാശപ്പെടുന്ന മേഖലയാണ് തെക്കൻ നെഗേവ് മരുഭൂമിയിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രവും സമീപ പ്രദേശങ്ങളും. എന്നാൽ എല്ലാ അവകാശ വാദങ്ങളും തെറ്റിച്ചാണ് ഞായറാഴ്ച ആണവ ഗേവശഷണ കേന്ദ്രത്തിനുടുത്ത് ഡിമോണ പട്ടണത്തിൽ ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത്. കേന്ദ്രത്തിൽ നിന്ന് വെറും എട്ട് മൈൽ (ഏകദേശം 12.8 കിലോമീറ്റർ) അകലെയാണ് മിസൈൽ പതിച്ചത്. അടുത്തുള്ള പട്ടണമായ ആറാദിലും മിസൈൽ പിതിച്ചു. സംഭവത്തിൽ 200ലേറെ പേർക്ക് പരിക്കേറ്റു.

നതാൻസിലെ തങ്ങളുടെ ആണവ കേന്ദ്രത്തിൽ നേരത്തെ നടന്ന ആക്രമണത്തിനുള്ള മറുപടിയായിട്ടാണ് ഡിമോണ ആക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഏകദേശം മൂന്ന് മണിക്കൂർ ഇടവേളയിൽ അയേൺ ഡോമിലേക്ക് തുളച്ചുകയറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളെ തടയാൻ ശ്രമിച്ചെന്നും അത് പരാജയപ്പെട്ടെന്നും ഇസ്രായേൽ സൈന്യം സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുക്കുയാണ് ഇസ്രായേൽ. വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ തടസ്സപ്പെടുത്താൻ കഴിയാതിരുന്നതെന്ന് ഇസ്രയേൽ സേനയുടെ പ്രാഥമിക കണ്ടെത്തൽ. ആക്രമണങ്ങളിൽ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നത് "അത്ഭുതം" ആണെന്നായിരുന്നു സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റ പ്രതികരണം.

ഹ്രസ്വ, ഇടത്തരം, ദീർഘദൂര റോക്കറ്റുകളും മിസൈലുകളും തടയുന്നതിനാണ് അയഏൺഡോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇസ്രായേലിന്റെ മിസൈൽ പ്രതിരോധത്തിന്റെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ഘടകമാണ് അയൺ ഡോം. പ്രധാനമായും ഹമാസിൽ നിന്നുള്ള ഹ്രസ്വ-ദൂര റോക്കറ്റുകളും മിസൈലുകളും തടയുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ആരോ 3 ആണ് ബാലിസ്റ്റിക് മിസൈലുകൾക്കെതിരായ ഈ സംവിധാനത്തിന്റെ ഏറ്റവും നൂതനമായ ആയുധം .

മറ്റൊരു ഘടകം ഡേവിഡ്‌സ് സ്ലിംഗ് (അല്ലെങ്കിൽ മാജിക് വാൻഡ്) ആണ്, 40–300 കിലോമീറ്റർ പരിധിയിൽ മീഡിയം മുതൽ ലോംഗ് റേഞ്ച് റോക്കറ്റുകൾ, ക്രൂയിസ് മിസൈലുകൾ, വിമാനങ്ങൾ, ഡ്രോണുകൾ എന്നിവയെ തടസ്സപ്പെടുത്താൻ ഇതിന് കഴിയും.അമേരിക്കൻ താഡ് (THAAD) സംവിധാനവും ഇസ്രായേലിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ആരാദിലും ഡിമോണയിലും ആരോ 3 ആന്റി-ബാലിസ്റ്റിക് മിസൈൽ സംവിധാനം വിന്യസിച്ചിട്ടില്ലെന്ന് ഇസ്രായേലി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ചെലവ് ഏറിയ പ്രതിരോധ സംവിധാനങ്ങൾ വ്യന്യസിക്കേണ്ടതിന്‍റെ ആവശ്യകതയും നിലവിലെ സാഹചര്യം ഉയർത്തുന്നുണ്ട്. അതേസമയം മിസൈൽ ഇന്റർസെപ്റ്ററുകൾ തീർന്നുപോയതായുള്ള സമീപകാല റിപ്പോർട്ടുകൾ ഇസ്രായേൽ സൈന്യം നിഷേധിച്ചു,

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarWorld NewsUS-IRAN attackIsrael Iran War
News Summary - Israel's Iron Dome Under Scrutiny After Iranian Strikes Near Nuke Sites
Next Story