ഇസ്രായേലിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കാതെ ഗിന്നസ് വേൾഡ് റെക്കോഡ്സ്; നടപടി ആഗോള തലത്തിൽ ബഹിഷ്കരണം നേരിടുന്നതിനിടെ
text_fieldsതെൽഅവിവ്; ഇസ്രായേലിന്‍റെ ഗിന്നസ് വേൾഡ് റെക്കോഡ് അപേക്ഷ നിരസിച്ച് അധികൃതർ. രാജ്യവുമായുള്ള എല്ലാ തരത്തിലുമുള്ള ഇടപാടുകളും നിർത്തിവെച്ച് ഒറ്റപ്പെടുത്താനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് നടപടിയെന്ന് വാർത്താ മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
അവയവദാന രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇസ്രയേൽ സംഘടന നൽകിയ ഗിന്നസ് വേൾഡ് റെക്കോഡ് അപേക്ഷ അധികൃതർ നിരസിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഗിന്നസ് അധികൃതരുടെ ഭാഗത്ത് നിന്ന് ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. ഗസ്സ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഇസ്രായേലിനെതിരെ നടക്കുന്ന ബഹിഷ്കരണ നടപടികളുടെ പ്രതിഫലനമാണ് നടപടിയെ വിലയിരുത്തുന്നത്.
ഇസ്രായേലിനെതിരായ അന്താരാഷ്ട്ര നടപടികളിൽ ഏറ്റവും പുതിയതാണ് ഗിന്നസ് ബോയ്കോട്ട്. ഇതിനുമുമ്പ് ആഗോള തലത്തിൽ നിരവധി യൂനിവേഴ്സിറ്റികളും വിദ്യാർഥി യൂനിയനുകളും ഇസ്രായേൽ സ്ഥാപനങ്ങളുമായുള്ള സഹകരണം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതുപോലെ തന്നെ അന്താരാഷ്ട്ര സ്പോർട്സ് പരിപാടികളിലെ ആതിഥേയത്വത്തിൽ നിന്നും പങ്കാളിത്തത്തിൽ നിന്നും രാജ്യത്തെ ബോയ്കോട്ടു ചെയ്തു. ഇസ്രായേൽ സ്പോൺസർ ചെയ്ത ഇവന്‍റിൽ നിന്ന് കലാകാരൻമാർ വിട്ടു നിൽക്കുകയും ചെയ്തിരുന്നു. ഇതിനൊക്കെ പുറമെ അന്താരാഷ്ട്ര നീതിന്യായ കോടതിയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയും ഇസ്രയേലിനുമേൽ വംശഹത്യയും യുദ്ധകുറ്റവും ചുമത്തി.
കഴിഞ്ഞ സെപ്തംബറിൽ തങ്ങൾ ഒരു തരത്തിലുള്ള ഒറ്റപ്പെടുത്തൽ ആഗോള തലത്തിൽ നേരിടുകയാണെന്നും കൂടുതൽ സ്വയം പര്യാപ്തതക്കായി ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ആശ്രയിക്കണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

