‘യൂറോവിഷൻ’ സംഗീത പരിപാടിയിൽ ഇസ്രായേലി ഗായികക്ക് കൂക്കിവിളി
text_fieldsബാസൽ: സ്വിറ്റ്സർലാന്റിൽ നടക്കുന്ന ‘യൂറോവിഷൻ’ സംഗീത മൽസര പരിപാടിക്കിടെ മത്സരാർത്ഥിയായ ഇസ്രായേൽ ഗായിക യുവാൽ റാഫേലിന് ഫലസ്തീൻ അനുകൂലികളുടെ കൂക്കിവിളി. ഗസ്സയിൽ യുദ്ധക്കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനാൽ ഇസ്രായേലിന് യൂറോവിഷൻ പോലുള്ള ചടങ്ങിൽ വേദി നൽകരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. റാഫേൽ വേദിയിലേക്ക് കാലെടുത്തുവച്ചപ്പോൾ പലസ്തീൻ അനുകൂല പിന്തുണക്കാർ അവരെ കൂക്കിവിളികളോടെ നേരിട്ടു.
‘ഫ്രീ ഫലസ്തീൻ’ എന്ന മുദ്രാവാക്യം ഉയർത്തി ഫലസ്തീൻ പതാകകൾ വീശി. തങ്ങളുടെ ആശയം പ്രചരിപ്പിക്കാൻ ഇസ്രായേൽ എപ്പോഴും യൂറോവിഷനെ ഒരു വേദിയായി ഉപയോഗിച്ചിട്ടുണ്ട്. അതിനെതിരെ ശബ്ദം ഉയർത്തേണ്ടത് നമ്മുടെ അത്യാവശ്യമാണെ’ന്ന് പ്രതിഷേധക്കാർ പറഞ്ഞതായി ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലെ നോവ ഫെസ്റ്റിവലായിരുന്നു റാഫേൽ പങ്കെടുത്ത അവസാനത്തെ പ്രധാന സംഗീത പരിപാടി.
ഈ മാസം 13 മുതൽ 17 വരെ ബാസലിൽ വെച്ചാണ് ‘യൂറോവിഷൻ 2025’ നടക്കുന്നത്. മുപ്പത്തിയേഴ് രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരത്തിന്റെ ഭാഗമാവുന്നു. 2024ൽ സ്വീഡനിലെ മാൽമോയിൽ നടന്ന സ്വിസ് ഗാനമായ ‘ദി കോഡ്’ മത്സരത്തിൽ വിജയിച്ചതിനുശേഷം സ്വിറ്റ്സർലൻഡ് യൂറോവിഷന്റെ 69ാമത് പതിപ്പിന് ആതിഥേയത്വം വഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

