ഗസ്സയിലെ ഇസ്രായേൽ ഉപരോധം; ശക്തമായ പ്രതിഷേധവുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ഉപരോധത്തിലും തുടർച്ചയായ ആക്രമണത്തിലും ശക്തമായി പ്രതികരിച്ച് കുവൈത്ത്. ഫലസ്തീനികൾക്കുമേൽ ഇസ്രായേൽ ഏർപ്പെടുത്ത അന്യായമായ തടസ്സങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനമാണന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം ചൂണ്ടികാട്ടി.
ഭക്ഷണം തേടിയെത്തുന്നവരെ കൊല്ലുന്നത് ഉൾപ്പെടെയുള്ള ഗുരുതരവും ക്രൂരവുമായ ഇസ്രായേൽ കുറ്റകൃത്യങ്ങളെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. സംഘർഷ സാഹചര്യങ്ങളിൽ സിവിലിയന്മാരെ പട്ടിണിയിലാക്കുന്നതിനെ അപലപിക്കുന്ന 2417-ാം പ്രമേയം ഉൾപ്പെടെയുള്ള പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങളെ ഇസ്രായേൽ അവഗണിക്കുന്നതായും ചൂണ്ടികാട്ടി.
വിഷയത്തിൽ അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാകൗൺസിലും നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. ഗസ്സയിൽ ജനങ്ങളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുകയും യു.എൻ പ്രമേയങ്ങൾ നടപ്പിലാക്കുന്നത് ഉറപ്പാക്കുകയും വേണം. ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ഉടനടി അനുവദിക്കണമെന്നും കുവൈത്ത് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

