Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹിസ്ബുല്ലയുടെ...

ഹിസ്ബുല്ലയുടെ തിരിച്ചടി ഭയന്ന് ഇസ്രായേൽ അതിർത്തിയിൽനിന്ന് ഒഴിഞ്ഞുപോക്ക്

text_fields
bookmark_border
ഹിസ്ബുല്ലയുടെ തിരിച്ചടി ഭയന്ന് ഇസ്രായേൽ അതിർത്തിയിൽനിന്ന് ഒഴിഞ്ഞുപോക്ക്
cancel

ഗ​സ്സ: ഖാ​ൻ യൂ​നു​സി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​സ്രാ​യേ​ൽ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ ഗ​സ്സ​യി​ൽ മ​ര​ണം 23,084 ആ​യി. 58,926 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 24 മ​ണി​ക്കൂ​റി​നി​ടെ 17 ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ ബോം​ബി​ങ്ങി​ൽ 249 പേ​രാ​ണ് മ​രി​ച്ച​ത്.

ദാ​റു​ൽ ബ​ലാ​ഇ​ലും നു​സൈ​റാ​ത്, അ​ൽ മ​ഗാ​സി അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ൽ മ​ര​ണം. അ​ൽ മ​ഗാ​സി ക്യാ​മ്പി​ൽ സ്കൂ​ളി​നു​നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 30ല​ധി​കം പേ​രാ​ണ് മ​രി​ച്ച​ത്. അ​തേ​സ​മ​യം, അ​ൽ​ഖ​സ്സാം ബ്രി​ഗേ​ഡ് ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പ് തു​ട​രു​ക​യാ​ണ്. ര​ണ്ട് ഇ​സ്രാ​യേ​ലി സൈ​നി​ക ടാ​ങ്കു​ക​ൾ ത​ക​ർ​ത്ത​താ​യും ഭൂ​ഗ​ർ​ഭ അ​റ​യി​ൽ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ഴ് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​ൽ​ഖ​സ്സാം ബ്രി​ഗേ​ഡ് അ​റി​യി​ച്ചു.

ഹി​സ്ബു​ല്ല ക​മാ​ൻ​ഡ​റു​ടെ വ​ധ​ത്തെ തു​ട​ർ​ന്ന് ആ​ക്ര​മ​ണ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന വ​ട​ക്ക​ൻ ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു സൈ​നി​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഹി​സ്ബു​ല്ല​യു​ടെ തി​രി​ച്ച​ടി ഭ​യ​ന്ന് ആ​യി​ര​ങ്ങ​ൾ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കു​ക​യാ​ണ്. അ​തി​നി​ടെ, നെ​ത​ന്യാ​ഹു​വി​ന് രാ​ജ്യ​ത്തെ ന​യി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് യാ​ഇ​ർ ലാ​പി​ഡ് രം​ഗ​ത്തെ​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യോ ബ​ദ​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യോ നെ​ത​ന്യാ​ഹു​വി​നെ താ​ഴെ​യി​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന് ത​ന്റെ പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം, പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ര്‍ഷം പ​ട​രാ​നു​ള്ള സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​താ​യി ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ പ​റ​ഞ്ഞു. യു​ദ്ധ​ഭൂ​മി​യി​ൽ​നി​ന്ന് ഫ​ല​സ്തീ​നി​ക​ളെ പു​റ​ന്ത​ള്ളാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ല. അ​വ​ർ​ക്ക് വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഖ​ത്ത​ർ, യു.​എ.​ഇ, സൗദി സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം ഇ​സ്രാ​യേ​ലി​ലേ​ക്ക് തി​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HezbollahIsrael Palestine Conflict
News Summary - Israelis fled the border for fear of Hezbollah's attack
Next Story