ഗസ്സ അധിനിവേശത്തിനിടെ ഇസ്രായേൽ ആയുധ നിർമാണ കമ്പനിയുടെ വരുമാനത്തിൽ വർധന
text_fieldsതെൽ അവീവ്: ഗസ്സയിലെ ആക്രമണം കടുപ്പിക്കുന്നതിനിടെ ഇസ്രായേൽ ആയുധ കമ്പനിയുടെ വരുമാനത്തിൽ വർധന. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 11.5 ശതമാനത്തിന്റെ വരുമാന വർധനയാണ് ഇസ്രായേൽ ആയുധനിർമാണ കമ്പനിയായ എലിബിറ്റ്സിസ്റ്റത്തിനുണ്ടായത്. ഇസ്രായേലിനായി ഏറ്റവും കൂടുതൽ ആയുധങ്ങൾ നൽകുന്ന കമ്പനിയാണ് എലിബിറ്റ്. ഗസ്സയിൽ യുദ്ധം തുടങ്ങിയതോടെ ഇസ്രായേലിന്റെ ആയുധ ആവശ്യകതയിൽ വർധനയുണ്ടായത് കമ്പനിയുടെ വരുമാനത്തിലും പ്രതിഫലിക്കുകയായിരുന്നു.
ഇസ്രായേൽ പ്രതിരോധസേനക്ക് സ്റ്റിമുലേറ്ററുകൾ, ഡ്രോണുകൾ, ആർട്ടിലറി, ലേസറുകൾ തുടങ്ങിയവയെല്ലാം കമ്പനി നൽകുന്നുണ്ട്. ആഗോളതലത്തിലും ആയുധങ്ങളുടെ ആവശ്യകത വർധിച്ചത് മൂലം കമ്പനിയുടെ വരുമാന ലക്ഷ്യങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എലിബിറ്റ് സി.ഇ.ഒ അറിയിച്ചു. 20.4 ബില്യൺ ഡോളർ മൂല്യമുള്ള ഇടപാടുകളാണ് കമ്പനി നടത്തിയത്.
റഫയിലെ തമ്പുകൾക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇസ്രായേൽ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. അതിനിടെ, വടക്കൻ റഫയിലെ അൽ ഹഷാഷിൻ മേഖലയിൽ ഇസ്രായേൽ വ്യോമനിരീക്ഷണം നടത്തി. ഇവിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇതോടെ ഗസ്സയിലെ ആകെ മരണം 36,050 ആയി. ഇതിൽ 15000 പേർ കുട്ടികളാണ്. 81,026 പേർക്ക് പരിക്കുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിൽ 519 പേർ കൊല്ലപ്പെടുകയും 4950 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

