പുതുവർഷ രാത്രിയിലും ഗസ്സയിൽ ഇസ്രായേലിന്‍റെ കനത്ത ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു
text_fieldsപുതുവർഷ രാത്രിയിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട മുവാസി പ്രദേശത്തെ ടെന്റ് ക്യാമ്പിൽ കഴിയുന്ന ഗസ്സയിലെ ഒരു കുട്ടികൾ (photo: Fatima Shbair /AP)
ഗസ്സ സിറ്റി: പുതുവർഷ രാത്രിയിലും ഗസ്സയിലെ ജനം നേരിട്ടത് ഇസ്രായേലിന്‍റെ കനത്ത ആക്രമണം. രാത്രിയുടനീളം നിലക്കാത്ത ഷെല്ലിങ്ങാണ് ഗസ്സക്കുനേരെയുണ്ടായത്. ഖാൻ യൂനിസിലെ ബീച്ച് സ്ട്രീറ്റിൽ ഇസ്രായേൽ ഷെല്ലാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. കിഴക്കൻ ഗസ്സയിലെ സെയ്തൂനിൽ ഒരു കൂട്ടം സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.
മധ്യ ഗസ്സയിലെ അൽ-മഗാസി അഭയാർത്ഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തി. നുസെയ്റത്ത് അഭയാർഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ അൽ-അഖ്സ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
20 റോക്കറ്റുകൾ ഇസ്രായേലിനു നേരെ അയച്ചതായി ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഗസ്സയിലെ വംശഹത്യയോടുള്ള പ്രതികരണമാണിതെന്ന് ഖസ്സാം ബ്രിഗേഡ്സ് വ്യക്തമാക്കി.
ജയിലിൽ ഭക്ഷ്യവിഷബാധ; തടവുകാരെ മോചിപ്പിച്ചു
റാമല്ലയുടെ തെക്ക് ഭാഗത്തുള്ള ഒഫർ ജയിലിൽ നിന്ന് ഒരു കൂട്ടം തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചതായി റിപ്പോർട്ട്. തടവുകാർക്ക് കേടായ ഭക്ഷണം നൽകുകയും ഭക്ഷ്യവിഷബാധയുണ്ടാകുകയും ചെയ്തതായി ഴിഞ്ഞ ദിവസം കമ്മീഷൻ ഓഫ് ഡിറ്റെയ്‌നീസ് ആൻഡ് എക്‌സ്‌റ്റെയ്‌നീസ് അഫയേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് തടവുകാരുടെ മോചന വാർത്ത വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

