Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്നു; 28 കുട്ടികളുൾപ്പെടെ 100 ലേറെ മരണം, ആക്രമണത്തിന്​ ഇസ്രായേൽ വ്യോമ, ​കര സേനകൾ
cancel
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽ കൂട്ടക്കുരുതി...

ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്നു; 28 കുട്ടികളുൾപ്പെടെ 100 ലേറെ മരണം, ആക്രമണത്തിന്​ ഇസ്രായേൽ വ്യോമ, ​കര സേനകൾ

text_fields
bookmark_border

ജറൂസലം: ഗസ്സയിൽ മരണം വിതച്ച്​ ഇസ്രായേൽ സൈന്യത്തിന്‍റെ മഹാക്രൂരത തുടരുന്നു. വ്യോമാക്രമണങ്ങൾക്കു ​പുറമെ ഗസ്സ തുരുത്തിനെ ചോരയിൽ മുക്കാൻ ​ഇസ്രായേൽ കരസേനയും ഇറങ്ങി. വ്യോമാക്രമണങ്ങളിൽ റിപ്പോർട്ട്​ ചെയ്​തത്​ ഇതുവരെ 113 മരണം. 31 കുട്ടികളും 16 സ്​ത്രീകളും കൊല്ലപ്പെട്ടവരിൽ പെടും. 621 ​േ​പർക്ക്​ പരിക്കേറ്റിട്ടുണ്ട്​്​.

കിഴക്കൻ ജറൂസലമിൽ കൂടുതൽ ഫലസ്​തീനി താമസക്കാരെ ആട്ടിയോടിച്ച്​ പുതിയ കുടിയേറ്റക്കാരെ അധിവസിപ്പിക്കാനുള്ള നീക്കത്തിനെതിരെ തുടങ്ങിയ ഫലസ്​തീനി പ്രതിഷേധമാണ്​ ഇസ്രായേൽ പുതിയ ആക്രമണത്തിന്​ അവസരമാക്കി മാറ്റിയത്​. മസ്​ജിദുൽ അഖ്​സയിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർക്കു നേരെ പൊലീസ്​ അ​തിക്രമം അഴിച്ചുവിടുകയായിരുന്നു. റമദാനിൽ രാത്രി നമസ്​കാരം നിർവഹിക്കു​േമ്പാഴായിരുന്നു മസ്​ജിദിനകത്ത്​ നരനായാട്ട്​. ഇത്​ അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഗസ്സയുടെ അധികാരമുള്ള ഹമാസ്​ രംഗത്തെത്തിയതോടെ ഗസ്സയിൽ ആരംഭിച്ച ഭീതിദമായ വ്യോമാക്രമണമാണ്​ ഇസ്രായേൽ തുടരുന്നത്​. ആക്രമണം ഇനിയും കടുപ്പിക്കുമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു വ്യക്​തമാക്കിയിട്ടുണ്ട്​.

ഗസ്സയിൽ വെള്ളിയാഴ്ചയും ആക്രമണം ശക്​തമായി തുടരുകയാണ്​. ടാങ്കുകളുമായി അതിർത്തികളിൽ​ കരസേന നിലയുറപ്പിച്ചിട്ടുണ്ട്​. ഏതു നിമിഷവും കരയാക്രമണം ആരംഭിക്കുമെന്നാണ്​ സൂചന.

20 ലക്ഷം ഫലസ്​തീനികൾ താമസിക്കുന്ന ഗസ്സയുടെ എല്ലാ ജനവാസ മേഖലകളിലും ഇസ്രായേൽ ആക്രമണം കനപ്പിച്ചത്​ ജനജീവിതം ദുരിതമയമാക്കിയിട്ടുണ്ട്​. വടക്കൻ ഗസ്സയിൽ വ്യാഴാഴ്​ച നടന്ന ആക്രമണത്തിൽ മരിച്ച സ്​ത്രീയുടെയും മൂന്നു കുഞ്ഞുങ്ങളുടെയും മൃതദേഹം കണ്ടെത്തിയതായി അൽജസീറ റിപ്പോർട്ട്​ ചെയ്​തു. ഇവിടെ നൂറുകണക്കിന്​ കുടുംബങ്ങളാണ്​ ആക്രമണത്തിൽ എല്ലാം നഷ്​ടപ്പെട്ട്​ പെരുവഴിയിലായത്​.

റമദാൻ വ്രതം കഴിഞ്ഞ്​ പെരുന്നാൾ ദിനത്തിലും ശക്​തമായ ആക്രമണമാണ്​ ഇസ്രായേൽ നടത്തിയത്​. സൈന്യം നടത്തുന്ന ആക്രമണത്തിനൊപ്പം തീവ്ര ജൂത ഗ്രൂപുകളും ഫലസ്​തീനികൾക്കുനേരെ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ജറൂസലം ഉൾപെടെ അറബികളും ഇസ്രായേലികളും ഒന്നിച്ചുതാമസിക്കുന്ന പ്രദേശങ്ങളിലാണ്​ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ആഹ്വാനത്തിന്‍റെ തുടർച്ചയായി സംഘടിത ആക്രമണം.

അതേ സമയം, പ്രത്യാക്രമണമായി ഗസ്സയിൽനിന്ന്​ റോക്കറ്റുകൾ വർഷിക്കുന്നത്​ ഹമാസും തുടരുകയാണ്​. ഇതുവരെ ഏഴുപേർ ഇസ്രായേലിൽ കൊല്ലപ്പെട്ടിട്ടുണ്ട്​. രാജ്യമായ ലബ​നാനിൽനിന്നും റോക്കറ്റുകൾ ഇസ്രായേലിൽ പതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു​.

വിഷയം ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതി ഞായറാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazatollIsraeli troops
News Summary - Israeli troops threaten Gaza as strikes continue
Next Story