Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രഭാത പ്രാർഥനക്കിടെ അൽ അഖ്സ പള്ളിയിൽ ഇ​സ്രായേൽ സേനയുടെ അതിക്രമം; നിരവധി പേർക്ക് പരിക്ക് -വിഡിയോ

text_fields
bookmark_border
പ്രഭാത പ്രാർഥനക്കിടെ അൽ അഖ്സ പള്ളിയിൽ ഇ​സ്രായേൽ സേനയുടെ അതിക്രമം; നിരവധി പേർക്ക് പരിക്ക് -വിഡിയോ
cancel
Listen to this Article

കിഴക്കൻ ജറൂസലമിലെ അൽ അഖ്സ പള്ളിയിൽ വെള്ളിയാഴ്ച രാവിലെ ഇസ്രായേൽ സേനയുടെ അതിക്രമം. പ്രഭാത പ്രാർഥനക്കിടെ ഇരച്ചെത്തിയ ഇസ്രായേൽ സേന അക്രമം അഴിച്ചുവിടുകയായിരുന്നു. പള്ളിയിൽ കയറിയ സേന ഗ്രനേഡുകളും ടിയർ ഗ്യാസും പ്രയോഗിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടി.ആർ.ടി വേൾഡ് റിപ്പോർട്ട് ചെയ്തു.

പരിക്കേറ്റ 67 ആളുകളെ പള്ളിയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പാലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു.

പള്ളിയിൽ സേന അതിക്രമിച്ചു കടക്കുന്നതിന്റെയും അ​ക്രമങ്ങൾ അഴിച്ചുവിടുന്നതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പെസഹ പെരുന്നാളും റമദാനും ചേർന്നുവരുന്ന സമയത്താണ് ഇസ്രായേൽ സേനയുടെ അക്രമം. കഴിഞ്ഞ വർഷവും സമാനമായ അക്രമങ്ങളുണ്ടാകുകയും ദിവസങ്ങളോളം നീണ്ടുനിൽക്കുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israeli troops target worshippers in Al Aqsa Mosque
Next Story