അൽ അഖ്സ മസ്ജിദ് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറി ആചാരങ്ങൾ നടത്തി ഇസ്രായേലി കുടിയേറ്റക്കാർ
text_fieldsജറൂസലേം: അൽ അഖ്സ മസ്ജിദിന്റെ വളപ്പിലേക്ക് അതിക്രമിച്ചു കയറി ആചാരങ്ങൾ നടത്തി ഇസ്രായേലി കുടിയേറ്റക്കാർ. ഇസ്രായേൽ പൊലീസിന്റെ സഹായത്തോടെയാണ് കുടിയേറ്റക്കാർ അഖ്സയിലേക്ക് ഇരച്ചു കയറിയത്. ഡസൻ കണക്കിന് കുടിയേറ്റക്കാർ ഗ്രൂപ്പുകളായി തിരിഞ്ഞ് മസ്ജിദ് വളപ്പിൽ ചുറ്റി കറങ്ങുകയും ‘തൽമൂദിക്ക്’ അചാരങ്ങൾ നടത്തുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
2003 മുതൽ, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒഴികെ മിക്കവാറും ദിവസവും ഇസ്രായേൽ അനധികൃത കുടിയേറ്റക്കാർക്ക് കോമ്പൗണ്ടിലേക്ക് കടക്കാൻ സഹായം നൽകുന്നുണ്ട്. ലോകമെമ്പാടുമുള്ള മുസ്‍ലിംകൾക്ക് ഏറ്റവും പുണ്യസ്ഥലങ്ങളിൽ ഒന്നാണ് അൽ അഖ്സ മസ്ജിദ്. 1967ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ അൽ അഖ്‌സ സ്ഥിതി ചെയ്യുന്ന കിഴക്കൻ ജറുസലേം ഇസ്രായേൽ കൈവശപ്പെടുത്തുകയുണ്ടായി. അന്താരാഷ്ട്ര സമൂഹം ഒരിക്കലും അംഗീകരിക്കാത്ത ഒരു നീക്കത്തിലൂടെ 1980ൽ അവർ മുഴുവൻ നഗരവും പിടിച്ചെടുത്തു.
അതിനിടെ, ഗസ്സ സിറ്റിയിൽ ഇസ്രായേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ആക്രമണം നടത്തിയ ഗസ്സ സിറ്റിയിലെ റിമാൽ പരിസരത്ത് ഇസ്രായേൽ സൈന്യം മറ്റൊരു നിർബന്ധിത ഒഴിപ്പിക്കൽ ഭീഷണിയും പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

