Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെസ്​റ്റ്​ബാങ്കിലെ...

വെസ്​റ്റ്​ബാങ്കിലെ ജൂതകുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ ഇ​സ്രായേൽ ധാരണ

text_fields
bookmark_border
Israeli settlers return the land, the occupied palastine
cancel

ജറൂസലം: കഴിഞ്ഞമാസം വെസ്​റ്റ്​ബാങ്കിലെ ബീതയിൽ അനധികൃത ഒൗട്ട്​​പോസ്​റ്റ്​ നിർമിച്ച ജൂതകുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച്​ ഒത്തുതീർപ്പിലെത്തിയതായി ഇസ്രായേൽ. ഈയാഴ്​ചയോടെ കുടിയേറ്റക്കാർ ഒഴിഞ്ഞുപോകണമെന്നാണ്​ ധാരണ വീടുകളും റോഡുകളും നിലനിർത്തി മേഖല മിലിട്ടറി സോൺ ആക്കി മാറ്റാനാണ്​ ഇസ്രായേലി​െൻറ പദ്ധതി.


ഫലസ്​തീനികളുടെ ഭൂമി കൈയേറിയല്ല ഔട്ട്​പോസ്​റ്റ്​ നിർമിച്ചതെന്ന്​ തെളിയിക്കാൻ സർവേ നടത്തുമെന്ന്​ കുടിയേറ്റക്കാർ വ്യക്തമാക്കി. അതുവഴി ഇവിടെ മതപാഠശാലകൾ നിർമിക്കാനും ഒഴിഞ്ഞുപോയവരെ തിരികെ കൊണ്ടുവരാനുമാണ്​ അവരുടെ പദ്ധതി. പുതിയ സർക്കാറിൽ ജൂതകുടിയേറ്റക്കാരെ പിന്തുണക്കുന്നവരും എതിർക്കുന്നവരുമുണ്ട്​.

അതേസമയം, തങ്ങളുടെ ഭൂമി കൈയേറിയാണ്​ ജൂതകുടിയേറ്റക്കാർ ഒൗട്ട്​പോസ്​റ്റ്​ നിർമിച്ചതെന്നാണ്​ ഫലസ്​തീനികളുടെ വാദം. ഇത്തരം നീക്കത്തിലൂടെ ഭാവിയിൽ കുടിയേറ്റ ഭവനങ്ങൾ വ്യാപിപ്പിക്കുമെന്ന ഭീതിയിലാണ്​ സമീപത്തെ ഫലസ്​തീനി കുടുംബങ്ങൾ. ഔട്ട്​പോസ്​റ്റ്​ നിർമിച്ചതിനെതിരെ ദിനംപ്രതി പ്രതിഷേധങ്ങൾ നടക്കാറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelpalastinewestbank
Next Story