Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാനിലെ ആദ്യ ദിനത്തിലും വെസ്റ്റ്ബാങ്കിൽ ഇസ്രായേലിന്‍റെ മനുഷ്യവേട്ട

text_fields
bookmark_border
കുടിയേറ്റക്കാർ ഫലസ്തീൻ-അമേരിക്കക്കാരനായ 19കാരനെ വെടിവെച്ച് കൊന്നു
റമദാനിലെ ആദ്യ ദിനത്തിലും വെസ്റ്റ്ബാങ്കിൽ ഇസ്രായേലിന്‍റെ മനുഷ്യവേട്ട
cancel

വെസ്റ്റ് ബാങ്ക്: റമദാനിലെ ആദ്യ ദിനത്തിലും വെസ്റ്റ്ബാങ്കിൽ സൈനിക നടപടി തുടർന്ന് ഇസ്രായേൽ. ജെനിൻ അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് നിരവധി ഫലസ്തീൻ യുവാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഇസ്രായേൽ സൈന്യം രാത്രി വീടുകളിലേക്ക് ഇരച്ചുകയറുന്നതിന്‍റെ അടക്കം ദൃശ്യങ്ങൾ പുറത്തുവന്നു. ചിലർക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടുമുണ്ട്. മാത്രമല്ല, വീടുകൾ സ്ഫോടനത്തിൽ തകർക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിൽ ഒരു യുവാവിനെ ഇസ്രായേൽ സേന വെടിവെച്ച് കൊന്നിരുന്നു.

അതിനിടെ, വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാർ ഒരു ഗ്രാമത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ-അമേരിക്കക്കാരനായ 19കാരനെ വെടിവച്ചു കൊന്നതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും ദൃക്‌സാക്ഷിയും വ്യാഴാഴ്ച പറഞ്ഞു. ഒരു കൂട്ടം കുടിയേറ്റക്കാർ ഗ്രാമത്തിലെത്തി കർഷകനെ ആക്രമിച്ചു. താമസക്കാർ ഇടപെട്ടതോടെ സംഘർഷമുണ്ടായി. പിന്നീട് ഇസ്രായേൽ സൈന്യം എത്തി. അക്രമത്തിനിടെ സായുധരായ കുടിയേറ്റക്കാർ നസ്റല്ല എന്ന യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.

അതേസമയം, വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ ആ​രം​ഭി​ച്ച പു​തി​യ അ​ധീ​ന​പ്പെ​ടു​ത്ത​ൽ നീ​ക്ക​ത്തെ ഇ​ന്ത്യ​യ​ട​ക്കം നൂ​റോ​ളം രാ​ജ്യ​ങ്ങ​ൾ അ​പ​ല​പി​ച്ചു. ​വെ​സ്റ്റ് ബാ​ങ്കി​ലെ പു​തി​യ നീ​ക്ക​ത്തി​നെ​തി​രെ യു.​എ​ന്നി​ൽ കൊ​ണ്ടു​വ​ന്ന സം​യു​ക്ത പ്ര​സ്താ​വ​ന​ 85 രാ​ജ്യ​ങ്ങ​ളാ​ണ് അ​നു​കൂ​ലി​ച്ചി​രു​ന്ന​ത്.ഈ ​പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ടാ​ണ് 100 രാ​ജ്യ​ങ്ങ​ളു​ടെ പേ​രു ചേ​ർ​ത്ത് വി​പു​ലീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യും ​ഉ​ൾ​പ്പെ​ട്ട​ത്. വെ​സ്റ്റ് ബാ​ങ്ക് നി​യ​മ​വി​രു​ദ്ധ​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ള്ള ഇ​സ്രാ​യേ​ലി​ന്റെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​യ​ട​ക്കം നൂ​റു രാ​ജ്യ​ങ്ങ​ൾ ഒ​പ്പു​വെ​ച്ച പ്ര​സ്താ​വ​ന ഫ​ല​സ്തീ​ൻ പ്ര​തി​നി​ധി കഴിഞ്ഞ ദിവസം യു.​എ​ന്നി​ൽ വാ​യി​ച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - israeli raids in occupied west bank at-start of Ramadan
Next Story