സിറിയയിൽ ഇസ്രായേൽ മിസൈൽ ആക്രമണം
text_fields(file photo) Image: SANA / AP
ബെയ്റൂത്: സിറിയൻ തലസ്ഥാന നഗരിയായ ദമസ്കസിൽ മിസൈൽ ആക്രമണം നടത്തി ഇസ്രായേൽ. സിറിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ 'സാന' ആക്രമണ വിവരം സ്ഥിരീകരിച്ചു. സംഭവത്തിൽ ആളപായമുണ്ടോയെന്ന് പുറത്തുവിട്ടിട്ടില്ല. നാലു സൈനികർക്ക് പരിക്കേറ്റതായി വിവരമുണ്ട്. ചില മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുേന്ന സിറിയൻ വ്യോമസേന വീഴ്ത്തിയതായും 'സാന' റിപ്പോർട്ട് ചെയ്തു. ദമസ്കസിനടുത്തുള്ള സൈനികകേന്ദ്രം ലക്ഷ്യമാക്കിയാണ് ഇസ്രായേൽ ആക്രമണമെന്ന് ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സമിതി അറിയിച്ചു. ഇറാെൻറ പിന്തുണയിലാണ് സൈനികകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നത്.

