Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെതന്യാഹു രഹസ്യമായി ഗൾഫ് രാജ്യത്ത്; ഭരണാധികാരിയുമായി കൂടിക്കാഴ്ച നടന്നെന്ന് ഇസ്രായേൽ മാധ്യമങ്ങൾ

text_fields
bookmark_border
നെതന്യാഹു രഹസ്യമായി ഗൾഫ് രാജ്യത്ത്; ഭരണാധികാരിയുമായി കൂടിക്കാഴ്ച നടന്നെന്ന് ഇസ്രായേൽ മാധ്യമങ്ങൾ
cancel

തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഞായറാഴ്ച അതീവ രഹസ്യമായി പ്രധാന ഗൾഫ് രാജ്യത്ത് സന്ദർശനം നടത്തി ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്. ഇസ്രായേൽ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ചാനൽ 12, കാൻ, ഹാരറ്റ്സ്, ജറൂസലേം പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളാണ് സന്ദർശന വിവരം റിപ്പോർട്ട് ചെയ്തത്. നെതന്യാഹു സ്വകാര്യ വിമാനത്തിൽ ഗൾഫ് രാജ്യ തലസ്ഥാനത്തെത്തി ഒരു ദിവസം ചെലവഴിച്ച ശേഷം ഇസ്രായേലിലേക്ക് മടങ്ങിയെന്നുമാണ് റിപ്പോർട്ട്. അതേസമയം കൂടിക്കാഴ്ച ഇരു രാജ്യങ്ങളും സ്ഥിരീകരിച്ചിട്ടില്ല. 2020ൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച അബ്രഹാം കരാറിന്റെ ഭാഗമായ രാജ്യത്താണ് സന്ദർശനമെന്നാണ് റിപ്പോർട്ട്.

ഇറാനെതിരായ ഇസ്രായേൽ-അമേരിക്കൻ യുദ്ധം പശ്ചിമേഷ്യയിൽ തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ സന്ദർശനം. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് മുമ്പ് ഗൾഫ് ഭരണാധികാരി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന സമീപകാല ഇസ്രായേൽ മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ കൂടിക്കാഴ്ച ശ്രദ്ധ നേടുന്നത്. മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും അത് ഇസ്രായേൽ സുരക്ഷാ സംവിധാനത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയില്ലെന്നായിരുന്നു റിപ്പോർട്ടിലെ ആരോപണം. നെതന്യാഹുവിന്റെ ഓഫീസ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

അതസേമയം ഇറാൻ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ നെതന്യാഹു രാജ്യം സന്ദർശിച്ചതായി പുറത്തുവന്ന വാർത്തകൾ യു.എ.ഇ നിഷേധിച്ചിരുന്നു. ഇസ്രയേലുമായുള്ള യുഎഇയുടെ ബന്ധങ്ങൾ പരസ്യമായതും ഔദ്യോഗികമായി പ്രഖ്യാപിച്ച അബ്രഹാം കരാറിന്റെ ചട്ടക്കൂടിനുള്ളിൽ നടക്കുന്നതുമാണെന്ന് യു.എ.ഇ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത സന്ദർശനങ്ങളോ രഹസ്യ ധാരണകളോ സംബന്ധിച്ച അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബന്ധപ്പെട്ട യു.എ.ഇ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിക്കാത്തിടത്തോളം ഇത്തരം റിപ്പോർട്ടുകൾ വിശ്വസിക്കരുതെന്നും അന്ന് പ്രസ്താവനയിൽ വ്യക്തമാക്കുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Israeli media says Netanyahu made unannounced visit to UAE
Next Story