നെഞ്ചുപൊട്ടും ഇതു കണ്ടാൽ; പൊതു നിരത്തിൽ ഫലസ്തീൻ വനിതയെ ഇസ്രായേലി സൈന്യം വെടിവെച്ചുകൊല്ലുന്ന വിഡിയോ പുറത്ത്
text_fieldsനിരായുധയായ ഫലസ്തീൻ വനിതയെ ഇസ്രായേലി സൈന്യം വെടിവെച്ചു കൊല്ലുന്ന വിഡിയോ പുറത്ത്. ബത് ലഹേമിനടുത്ത ചെക്പോയിന്റിലാണ് ക്രൂരത അരങ്ങേറിയത്.
നിരായുധയായ ഒരു വനിതയും തോക്കേന്തിയ മൂന്ന് സൈനികരുമാണ് വിഡിയോയിലുള്ളത്. ഭയന്നതുപോലെ ഒാടുന്ന വനിതയെ സൈനികർ നിർദയം വെടിവെച്ചിടുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്.
പൊതുനിരത്തിലാണ് ഈ കൊടുംക്രൂരത നടന്നത്. റോഡിലൂടെ വാഹനങ്ങൾ കടന്ന് പോകുന്നതും വെടിവെച്ചിട്ട ശേഷം ആളുകൾ ചുറ്റും കൂടുന്നതുമെല്ലാം വിഡിയോയിലുണ്ട്.
ആറു കുട്ടികളുടെ മാതാവായ ഗദീർ സബാതീൻ ആണ് കൊല്ലപ്പെട്ട വനിതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംശയകരമായ നിലയിൽ കണ്ട വനിതയെ വെടിവെക്കുകയായിരുന്നുവെന്നാണ് ഇസ്രായേലി പട്ടാളം സംഭവത്തെകുറിച്ച് വിശദീകരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

