Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേൽ സൈന്യം ഫലസ്​തീൻ യുവാവിനെ കൊലപ്പെടുത്തി

text_fields
bookmark_border
ഇസ്രായേൽ സൈന്യം ഫലസ്​തീൻ യുവാവിനെ കൊലപ്പെടുത്തി
cancel

വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ടുബാസിൽ ഇസ്രായേൽ സൈന്യത്തിന്‍റെ വെടിയേറ്റ്​ ഫലസ്​തീൻ യുവാവ്​ മരിച്ചു. തുബാസ് നഗരത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ തെക്ക് തമ്മൂൺ ഗ്രാമത്തിൽ നിന്നുള്ള സദ്ദാം ഹുസൈൻ ബാനി ഒദെഹ് എന്ന 26കാരനാണ്​ മരിച്ചത്​. ചൊവ്വാഴ്ച പുലർച്ചെ ഇസ്രായേൽ സൈന്യം ഇവിടെ റെയ്​ഡഡിന്​ എത്തിയിരുന്നു. ഇതിനിടെയാണ്​ യുവാവിനെ വെടിവെച്ച്​ കൊലപ്പെടുത്തിയത്​. നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിൽ നിന്ന് ഒരു ഇസ്രായേൽ സൈനികൻ തൊടുത്ത വെടിയുണ്ട യുവാവിന്‍റെ തോളിലേക്കും ഹൃദയത്തിലേക്കും ഇടത് ശ്വാസകോശത്തിലേക്കും തുളച്ചുകയറിയതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണത്തിന് കീഴടങ്ങി.

വെസ്റ്റ്ബാങ്കിലെ പ്രദേശങ്ങളിൽ വ്യാപകമായ അടിച്ചമർത്തലിന്‍റെ ഭാഗമായി ഇസ്രായേൽ സൈന്യം റെയ്​ഡ്​ തുടരുകയാണ്​. ഇതിനെ ചെറുക്കാൻ ശ്രമിക്കുന്ന പ്രദേശവാസികളെ അധിനിവേശ സൈന്യം അറസ്​റ്റ്​ ചെയ്​ത്​ നീക്കുകയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israeli forces kill Palestinian man in occupied West Bank
Next Story