Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഞ്ചു ഫലസ്തീനികളെ...

അഞ്ചു ഫലസ്തീനികളെ ഇസ്രായേൽ ​വെടിവെച്ചുകൊന്നു

text_fields
bookmark_border
അഞ്ചു ഫലസ്തീനികളെ ഇസ്രായേൽ ​വെടിവെച്ചുകൊന്നു
cancel
camera_alt

വെസ്റ്റ് ബാങ്കിലെ ജെറിക്കോയിൽ ഇസ്രായേൽ സൈന്യം നശിപ്പിച്ച വീട് [മുഹമ്മദ് ടോറോക്മാൻ/റോയിട്ടേഴ്‌സ്]

ജ​റൂ​സ​ലം: ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള​ള തീ​​വ്ര​വ​ല​തു​പ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​യ​തി​നു​ശേ​ഷം ഇ​സ്രാ​​യേ​ൽ ​സൈ​ന്യം ഫ​ല​സ്തീ​നി​ക​ൾ​ക്കു​നേ​രെ ന​ട​ത്തു​ന്ന ക്രൂ​ര​ത തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്ച വെ​സ്റ്റ്ബാ​ങ്കി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ റെ​യ്ഡ് ന​ട​ത്തി​യ ഇ​സ്രാ​യേ​ൽ അധിനിവേശ സേന അ​ഞ്ച് ഫ​ല​സ്തീ​നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്നു. അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ വീ​ടു​ക​ളി​ലൊ​ന്നി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഗ​സ്സ ഭ​രി​ക്കു​ന്ന ഹ​മാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​സ്രാ​യേ​ലി​ക​ളെ ആ​ക്ര​മി​ച്ച​വ​രെ പി​ടി​കൂ​ടാ​നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്നാ​ണ് ​സൈ​ന്യം പ​റ​യു​ന്ന​ത്. റ​സ്റ്റാ​റ​ന്റി​ൽ​നി​ന്ന് സൈ​ന്യ​ത്തെ വെ​ടി​വെ​ച്ച​വ​രെ പി​ന്തു​ട​ർ​ന്നാ​ണ് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ​ത്തി​യ​തെ​ന്നും ഇ​സ്രാ​യേ​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഫ​ല​സ്തീ​ൻ ആ​​രോ​ഗ്യ മ​ന്ത്രാ​ല​യം മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ഏതാനും ദിവസം മു​മ്പ് ജെ​നി​നി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്രാ​യേ​ൽ ​സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 61 വ​യ​സ്സു​ള്ള സ്ത്രീ ​അ​ട​ക്കം 10 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കി​ഴ​ക്ക​ൻ ജ​റൂ​​സ​ല​മി​ലെ സി​ന​ഗോ​ഗി​ൽ ഫ​ല​സ്തീ​ൻ​കാ​ര​ൻ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ 14 വ​യ​സ്സു​കാ​ര​ൻ അ​ട​ക്കം ഏ​ഴു പേ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsrael
News Summary - Israeli forces kill five Palestinians in Jericho raid
Next Story