Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫലസ്​തീൻ...

ഫലസ്​തീൻ മാരത്തണിനുനേരെ ഇസ്രായേൽ സേനയുടെ അതിക്രമം -VIDEO

text_fields
bookmark_border
ഫലസ്​തീൻ മാരത്തണിനുനേരെ ഇസ്രായേൽ സേനയുടെ അതിക്രമം -VIDEO
cancel

ഗസ്സ സിറ്റി: ഫലസ്​തീനിലെ ശൈഖ്​ ജർറാഹിൽ ഇസ്രായേൽ നടത്തുന്ന കുടിയൊഴിപ്പിക്കലിനെതിരെ സംഘടിപ്പിച്ച ഐക്യദാർഢ്യ മാരത്തണിനു നേരെ ഇസ്രായേൽ സേനയുടെ അതിക്രമം. മാരത്തണിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് നേരെ ഇസ്രായേൽ പൊലീസ് കണ്ണീർവാതകവും ഗ്രനേഡുകളും പ്രയോഗിച്ചതായി ഫലസ്​തീൻ ക്രോണിക്ക്​ൾ റിപ്പോർട്ട്​ ചെയ്​തു.

ശൈഖ്​ ജർറാഹിലെ നിരവധി ഫലസ്തീൻ കുടുംബങ്ങളെ നാടുകടത്താനുള്ള ഇസ്രായേലിന്‍റെ നീക്കത്തിനെതിരെ ശബ്ദമുയർത്താനാണ് ഫലസ്​തീൻ പ്ര​േക്ഷാഭകർ മാരത്തൺ സംഘടിപ്പിച്ചത്​.

ശൈഖ്​ ജർറാഹ്​ പ്രവേശന കവാടത്തിൽ നിന്ന് തുടങ്ങി ലയൺസ് ഗേറ്റ്​ വഴി സിൽ‌വാന്​ സമീപമുള്ള ബാത്​ൻ അൽ ഹവ ക്വാർട്ടറിലൂടെയാണ്​ മാരത്തൺ കടന്നുപോയത്​. ഇതിനിടെ ഇസ്രായേൽ അധിനിവേശ സൈന്യം മത്സരം തടയുകയായിരുന്നു. മാരത്തൺ റിപ്പോർട്ട്​ ചെയ്യാനെത്തിയ ഫലസ്തീൻ ടി.വി റിപ്പോർട്ടർമാരെയും കാമറമാൻമാരെയും സൈന്യം ആക്രമിക്കുകയും കാമറ തകർക്കുകയും ചെയ്തു.

അധിനിവേശ ജറുസലേമിലെയും ഫലസ്തീൻ പ്രദേശങ്ങളിലെയും പൗരന്മാരാണ് മത്സരത്തിൽ പ​​ങ്കെടുത്തത്​. ഫലസ്തീൻ കുടുംബങ്ങൾ നേരിടുന്ന കുടിയൊഴിപ്പിക്കൽ ഭീഷണി ലോകശ്രദ്ധയിൽ കൊണ്ടുവരാനും ശൈഖ്​ ജർറാഹ്​, സിൽവാൻ മേഖലകളിലെ കുടുംബങ്ങൾക്ക്​ ​ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ലക്ഷ്യമിട്ടാണ്മത്സരം സംഘടിപ്പിച്ചതെന്ന്​ പങ്കെടുത്തവരിൽ ഒരാളായ ആസാദ് ദാരി മാധ്യമങ്ങളോട്​ പറഞ്ഞു. ശൈഖ്​ ജർറാഹിൽ 28 കുടുംബങ്ങളും ബാത്​ൻ അൽ ഹവയിൽ 86 കുടുംബങ്ങളുമാണ്​ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്​. ഇവിടെ ഇസ്രായേൽ കുടുംബങ്ങളെ പാർപ്പിക്കാനാണ്​ പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelpalastineSheikh Jarrahgaza under attack
News Summary - Israeli Forces Attack Marathon in Sheikh Jarrah
Next Story