ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ ലെബനാനിൽ രണ്ട് പേർ കൊല്ലപ്പെട്ടു
text_fieldsബെയ്റൂത്ത്: ഹിസ്ബുല്ലക്കെതിരായ ആക്രമണം കൂടുതൽ ശക്തമാക്കി ഇസ്രായേൽ. ശനിയാഴ്ച ലെബനാനിൽ ഇസ്രായേൽ നടത്തിയ ഡ്രോണാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സിറിയൻ, ലെബനീസ് പൗരൻമാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു ഫലസ്തീൻ പൗരന് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ കാറും സ്കൂട്ടറും തകർന്നിട്ടുണ്ട്.
കാറിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളാണ് മരിച്ചത്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരു പച്ചക്കറി കച്ചവടക്കാരനും കൊല്ലപ്പെടുകയായിരുന്നു. ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ 60 കിലോമീറ്റർ അകലെയുള്ള ജാദ്രയിലാണ് ഇസ്രായേൽ ആക്രമണമുണ്ടായത്.
അതേസമയം, അഭയാർഥികൾ തമ്പടിച്ച ഗസ്സയിലെ റഫയിൽ ഇസ്രായേൽ സൈന്യം കൂട്ടക്കൊല തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച 28 പേരെയാണ് ഇസ്രായേൽസേന കൊലപ്പെടുത്തി. ഗസ്സയിൽ ജനങ്ങളിൽ പകുതിയും താമസിക്കുന്ന റഫയിൽ ആക്രമണം നടത്തിയാൽ അവർക്ക് പോകാൻ മറ്റൊരു ഇടമില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. എന്നാൽ, ഇതൊന്നും വകവെക്കാതെയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്.
ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 28,064 ആയി. 67,611 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇസ്രായേൽ വെടിവെപ്പിനിടെ കാണാതായ ആറുവയസ്സുള്ള ഫലസ്തീനി കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

