ജറുസലേമിൽ ഇന്ത്യക്കാരന്‍ മരിച്ച നിലയിൽ; ഇസ്രായേൽ പൗരന്‍ അറസ്റ്റിൽ
text_fieldsജറുസേലം: ജറുസലേമിൽ ഇന്ത‍്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസിൽ 31 കാരനായ ഇസ്രായേൽ പൗരന്‍ അറസ്റ്റിൽ. വ്യാഴാഴ്ചയാണ് ജറുസലേമിലെ കാറ്റമോണിൽ 40 കാരനായ ഇന്ത‍്യക്കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൽ വീട്ടിൽ രക്തം വാർന്ന നിലയിൽ മരിച്ചു കിടക്കുകയായിരുന്നുവെന്ന് ഇസ്രായേൽ മാധ‍്യമമായ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ടിൽ പറയുന്നത്. ജറുസലേമിലെ കറ്റാമോണിൽ ഇന്ത്യക്കാരനെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് ഇസ്രായേൽ പൊലീസ് വക്താവ് ഇമെയിൽ സന്ദേശത്തിൽ അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രതിയെന്ന് സംശയിക്കുന്ന എലാത്ത് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വ്യക്തിത്വം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ടയാളുടെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. അതേ സമയം ജറുസലേം ജില്ലാ കമാന്‍ഡർ അവ്ശാലോം പീൽഡ് സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. തുടർന്ന് കേസിൽ അന്വേഷണം ആരംഭിക്കാന്‍ ഉത്തരവിട്ടു. ജറുസലേം ജില്ലാ സെന്‍ട്രൽ യൂനിറ്റിനാണ് അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

