Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെതന്യാഹുവിന് രണ്ട് വർഷം കൂടി പ്രധാനമന്ത്രി പദം; പിന്നീട് അഴിമതിക്കേസിൽ മാപ്പും രാഷ്ട്രീയ വിരമിക്കലും, ഇസ്രയേലിൽ പ്രതിപക്ഷവുമായി അധികാര പങ്കിടലിന് നീക്കം

text_fields
bookmark_border
നെതന്യാഹുവിന് രണ്ട് വർഷം കൂടി പ്രധാനമന്ത്രി പദം; പിന്നീട് അഴിമതിക്കേസിൽ മാപ്പും രാഷ്ട്രീയ വിരമിക്കലും, ഇസ്രയേലിൽ പ്രതിപക്ഷവുമായി അധികാര പങ്കിടലിന് നീക്കം
cancel

തെൽഅവീവ്: ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടും തമ്മിൽ അധികാര പങ്കിടൽ കരാറിന് നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇസ്രായേലി ടെലിവിഷൻ ചാനലിന്റെ റിപ്പോർട്ട് പ്രകാരം, ആദ്യ രണ്ട് വർഷം നെതന്യാഹു പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുകയും, അതിനുശേഷം ഗാദി ഐസൻകോട്ടിന് അധികാരം കൈമാറി നെതന്യാഹു സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയും ചെയ്യും. പകരം, നെതന്യാഹുവിനെതിരെ നിലവിലുള്ള അഴിമതി കേസുകളിൽ പൂർണ മാപ്പ് നൽകും.

ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗാണ് ഈ അധികാര കൈമാറ്റ നീക്കത്തിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള വഴിയൊരുക്കാനാണ് ശ്രമം. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനും ഫലം പുറത്തുവരുന്നതിനും മുമ്പ്, കഴിഞ്ഞ രണ്ട് വർഷമായി ഹെർസോഗ് ഈ നിർദേശവുമായി മുന്നോട്ടുപോകുകയാണെന്നും റിപ്പോർട്ടിലുണ്ട്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചേർന്ന് പ്രവർത്തിക്കാൻ ആദ്യ രണ്ട് വർഷത്തെ ഭരണം നെതന്യാഹു ആവശ്യപ്പെട്ടേക്കുമെന്നും ചാനൽ ചൂണ്ടിക്കാട്ടി

എന്നാൽ, ഈ വാർത്തകളെ പൂർണമായും തള്ളിക്കളഞ്ഞ് പ്രസിഡന്റിന്റെ ഓഫീസ് രംഗത്തെത്തി. റിപ്പോർട്ട് "പൂർണമായും വ്യാജമാണെന്ന്" വിശേഷിപ്പിച്ച പ്രസിഡന്റിന്റെ ഓഫീസ്, സർക്കാരുണ്ടാക്കുന്നതിനായി ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമേ പാർലമെന്ററി കക്ഷികളുമായി കൂടിയാലോചനകൾ ആരംഭിക്കുകയുള്ളൂ എന്ന് വ്യക്തമാക്കി.

അതേസമയം, ബുധനാഴ്ച വൈകീട്ട് പുറത്തുവന്ന പ്രാഥമിക തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രകാരം നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. യഷാർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ചേരിക്ക് 48 സീറ്റുകളും അറബ് പാർട്ടികൾക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്.

120 അംഗ നെസറ്റിൽ സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകളാണ് വേണ്ടത്. ഒരു മുന്നണിക്കും ഈ സംഖ്യ തികക്കാനാകാത്തതാണ് അധികാര പങ്കിടൽ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. സൈനികർ, തടവുകാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആശുപത്രികളിൽ കഴിയുന്നവർ തുടങ്ങിയവരുടെ പ്രത്യേക വോട്ടുകൾ ഉൾപ്പെടെ വോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണ്.

നിലവിൽ അഴിമതിക്കേസുകളിൽ വർഷങ്ങളായി വിചാരണ നേരിടുകയാണ് നെതന്യാഹു. കൈക്കൂലി, വഞ്ചന, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിട്ടുള്ളത്. ഗസ്സ വംശഹത്യയിൽ യുദ്ധക്കുറ്റം ചുമത്തപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റും നെതന്യാഹു നേരിടുന്നുണ്ട്.

2022 അവസാനത്തോടെ അധികാരത്തിലെത്തിയ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സർക്കാർ ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രനിലപാടുള്ള ഭരണകൂടങ്ങളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israeli channel reports proposed Netanyahu-Eisenkot power-sharing deal
Next Story