Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലബനാനിലും ഗസ്സയിലും...

ലബനാനിലും ഗസ്സയിലും ഇസ്രായേൽ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
Gaza genocide
cancel
camera_alt

പ്രതീകത്മക ചിത്രം 

ബൈ​റൂ​ത്: ല​ബ​നാ​നി​ലും ഗ​സ്സ​യി​ലും ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ഗ​സ്സ​യി​ൽ അ​ഞ്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ല​ബ​നാ​നി​ൽ അ​ഞ്ച് പൗ​ര​ന്മാ​രും കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ശൈ​ഖ് റി​ദ്‍വാ​നി​ൽ പൊ​ലീ​സ് ചെ​ക്പോ​സ്റ്റി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​മേ​രി​ക്ക​യു​ടെ​യും ഖ​ത്ത​റി​ന്റെ​യും ഈ​ജി​പ്തി​ന്റെ​യും മ​ധ്യ​സ്ഥ​ത​യി​ൽ പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ർ​ത്ത​ലി​ന് വി​ല ക​ൽ​പി​ക്കാ​തെ​യാ​ണ് ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം തു​ട​രു​ന്ന​ത്.

ദ​ക്ഷി​ണ ല​ബ​നാ​നി​ലെ ട​യ​ർ ന​ഗ​ര​ത്തി​ന്റെ വ​ട​ക്ക​ൻ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത് ബാ​ഖ്ബൂ​ഖി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ഞ്ച് സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. കെ​ട്ടി​ടാ​വ​ശി​ഷ്ട​ത്തി​ന​ടി​യി​ൽ കു​ടു​ങ്ങി​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. മാ​ർ​ച്ച് ര​ണ്ടു​മു​ത​ൽ ല​ബ​നാ​നി​ൽ തു​ട​രു​ന്ന ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​വ​ർ 3123 ആ​യി. 9506 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gazapolice officers10 killednorthern GazaIsrael attacks Lebanon
News Summary - Israeli attacks in Lebanon and Gaza; 10 killed
Next Story